
ചാംപ്യൻസ് ട്രോഫി ഫൈനലിൽ നാളെ ന്യൂസിലൻഡിനെ നേരിടാൻ ഒരുങ്ങുന്നതിന് മുൻപ് ഇന്ത്യക്ക് വലിയ തിരിച്ചടി. പരിശീലന സെഷന് ഇടയിൽ സൂപ്പർ താരം വിരാട് കോഹ്‌ലിക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ശനിയാഴ്ച നെറ്റ്സിൽ ഫാസ്റ്റ് ബോളറെ നേരിടുന്നതിന് ഇടയിലാണ് കോഹ്‌ലിക്ക് പരിക്കേറ്റത്.
പേസ് ബൗളറുടെ പന്ത് കാൽമുട്ടിൽ ഇടിച്ചതിന് പിന്നാലെ കോഹ്‌ലി പരിശീലനം നിർത്തിയതായി ജിയോ ടിവി റിപ്പോർട്ട് ചെയ്തു. ഉടനെ തന്നെ ടീം ഫിസിയോ കോഹ്‌ലിയെ പരിശോധിച്ചു. കാൽമുട്ടിൽ പരിക്കേറ്റിടത്ത് സ്പ്രേ അടിക്കുകയും ബാൻഡേജ് വെച്ച് കെട്ടുകയും ചെയ്തിട്ടുണ്ട്.
പരിക്കേറ്റ ശേഷം കോഹ്‌ലി നെറ്റ്സിൽ പരിശീലനം തുടർന്നില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ പരിക്ക് സാരമുള്ളതല്ലെന്നും കോഹ്ലി ഫൈനൽ കളിക്കുമെന്നും ഇന്ത്യൻ കോച്ചിങ് സ്റ്റാഫ് അറിയിച്ചു.