കോൺഗ്രസിന്‍റെ മുൻ ജില്ലാ പരിഷത് അംഗം സമ്പത് നാനാ സകാലെ ഉൾപ്പെടെയുള്ള ഖോസ്കറുടെ വിശ്വസ്തരായ ഏതാനും കോൺഗ്രസ് പ്രവർത്തകരും എൻസിപി അംഗത്വം സ്വീകരിച്ചു
മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് എംഎൽഎ, അജിത് പവാർ വിഭാഗം എൻസിപിയിലേക്ക്. ഇഗത്പുരിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഹിരാമൻ ബിക്കാ ഖോസ്കറാണ് എൻസിപിയിൽ ചേർന്നത്. ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെയും, എൻസിപി സംസ്ഥാന അധ്യക്ഷൻ സുനിൽ തത്കറെയുടെയും സാന്നിധ്യത്തിൽ അജിത് പവാറിൻ്റെ വസതിയിലെത്തിയാണ് ഹിരാമൻ ഖോസ്കറിൻ്റെ എൻസിപിയിലേക്കുള്ള പ്രവേശനം. ഖോസ്കറിനെ അജിത് പവാറും, സുനിൽ തത്കറെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
ALSO READ: ലോറന്‍സ് ബിഷ്ണോയിയെ കസ്റ്റഡിയില്‍ എടുക്കുന്നതിന് മുംബൈ പൊലീസിനു മുന്നിലെ തടസം ഇതാണ്...
കോൺഗ്രസിന്‍റെ മുൻ ജില്ലാ പരിഷത് അംഗം സമ്പത് നാനാ സകാലെ ഉൾപ്പെടെയുള്ള ഖോസ്കറുടെ വിശ്വസ്തരായ ഏതാനും കോൺഗ്രസ് പ്രവർത്തകരും എൻസിപി അംഗത്വം സ്വീകരിച്ചു. ഖോസ്കർ എൻസിപിയിലേക്ക് എത്തിയത് പാർട്ടിക്ക് കരുത്താകുമെന്നും, അദ്ദേഹത്തിന് വലിയ പിന്തുണയുള്ള നാസിക് മേഖലയിൽ പാർട്ടി ശക്തിപ്പെടുമെന്നും അജിത് പവാർ എക്സിൽ കുറിച്ചു.
ALSO READ: ഓട്ടോ വണ്ടിയിലിടിച്ചതിനെ ചൊല്ലി തർക്കം: യുവാവിനെ മാതാപിതാക്കളുടെ മുന്നിലിട്ട് അടിച്ചു കൊന്നു
തെരഞ്ഞെടുപ്പ് കമ്മീഷൻ മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് ഹിരാമൻ ബിക്കാ ഖോസ്കറിൻ്റെ കൂറുമാറ്റം. തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യവും, മഹാവികാസ് അഖാഡി സഖ്യവും തമ്മിൽ ശക്തമായ മത്സരമുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.