fbwpx
ഇ.പി പോയി, ടി.പി വന്നു; ടി.പി. രാമകൃഷ്ണന്‍ പുതിയ എല്‍ഡിഎഫ് കണ്‍വീനർ
logo

ന്യൂസ് ഡെസ്ക്

Last Updated : 31 Aug, 2024 02:36 PM

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ മന്ത്രിയുമാണ് ടി.പി. രാമകൃഷ്ണൻ

KERALA


ടി.പി. രാമകൃഷ്ണന്‍ പുതിയ എല്‍ഡിഎഫ് കണ്‍വീനറാകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻമന്ത്രിയുമാണ് ടി.പി രാമകൃഷ്ണൻ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, മുൻമന്ത്രി, കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറി തുടങ്ങിയ മേഖലകളിലെ പ്രവർത്തനപരിചയം, എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്തുന്ന ടി.പിക്ക് കരുത്താകും.

READ MORE: ഇ.പിക്കെതിരെ അച്ചടക്ക നടപടി; സംസ്ഥാന കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റും

ഇ.പി. ജയരാജനെ സ്ഥാനത്തുനിന്ന് നീക്കിയ പശ്ചാത്തലത്തിലാണ് ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് ടി.പി. രാമകൃഷ്ണന്‍ എത്തുന്നത്. ബിജെപി ബന്ധത്തെക്കുറിച്ചുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാന സമിതി തീരുമാനത്തിന് കാക്കാതെ ഇ.പി. ജയരാജൻ കഴിഞ്ഞ ദിവസം തന്നെ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. സംഭവത്തെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് ‘എല്ലാം നടക്കട്ടെ’ എന്ന് മാത്രമാണ് ഇ.പി. പ്രതികരിച്ചത്. പ്രകാശ് ജാവദേക്കർ-ഇ.പി. ജയരാജൻ കൂടിക്കാഴ്ച സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യാനിരിക്കെയാണ് നിർണായക നീക്കം.

READ MORE: "ഞങ്ങൾ പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞു, CPM-BJP ബന്ധം ഇപ്പോഴുമുണ്ട്"; ഇ.പി ക്കെതിരായ നടപടിയിൽ വി.ഡി. സതീശൻ

കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ ഇ.പിക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്ര കമ്മിറ്റിക്കാണ്. സംസ്ഥാന സമിതിക്ക് നടപടിക്ക് നിർദേശിക്കാനാകും. തനിക്കെതിരായ ആരോപണങ്ങളിലെ ചർച്ചകൾ തന്റെ സാന്നിധ്യത്തിൽ വേണ്ടെന്ന് കൂടി കരുതിയാകണം ഇ.പി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോയതെന്നാണ് സൂചന.

READ MORE: ഇ.പി. ജയരാജൻ എൽഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞേക്കും; രാജി സന്നദ്ധത അറിയിച്ചു


Also Read
user
Share This

Popular

NATIONAL
TAMIL MOVIE
'ഭാരത് മാതാ കീ ജയ്' കേവലമൊരു മുദ്രാവാക്യമല്ല, സൈനികരുടെ പ്രതിജ്ഞയാണ്: പ്രധാനമന്ത്രി