ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം മാമിയുടെ മകൾ അദീബയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു
മുഹമ്മദ് ആട്ടൂർ (മാമി) തിരോധാന കേസിൽ കുടുംബം ഇന്ന് ക്രൈം ബ്രാഞ്ചിന് പരാതി നൽകും. കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം മാമിയുടെ മകൾ അദീബയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആട്ടൂരിൻ്റെ മകളും ആക്ഷൻ കമ്മിറ്റിയും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന റേഞ്ച് ഐജി പി. പ്രകാശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കോഴിക്കോട് റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ മാമിയുടെ തിരോധനക്കേസ് അന്വേഷണത്തിന് മുന്നോടിയായാണ് ക്രൈം ബ്രാഞ്ച് മകളുടെ മൊഴി രേഖപ്പെടുത്തിയത്. മകൾ അദീബയുടെ ഭർത്താവിൻ്റെ വീട്ടിൽ വച്ചായിരുന്നു മൊഴിയെടുപ്പ്. ഒന്നര മണിക്കൂർ നീണ്ട മൊഴിയെടുപ്പിന് ശേഷം അദീബ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി റേഞ്ച് ഐജി പി. പ്രകാശനുമായി കൂടികാഴ്ച നടത്തുകയുണ്ടായി.
READ MORE: മാമി തിരോധാന കേസ്; മകൾ അദീബയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്
ഐജിയുമായുള്ള കൂടിക്കാഴ്ച തൃപ്തികരമെന്നും മുൻ അന്വേഷണ സംഘത്തിൻ്റെ വീഴ്ച ഉൾപ്പെടെ ഐജി യുടെ ശ്രദ്ധയിൽപെടുത്തിയെന്നും അദീബയും മുഹമ്മദ് ആട്ടൂർ ആക്ഷൻ കമ്മിറ്റിയും വ്യക്തമാക്കി. മുൻ അന്വേഷണ സംഘത്തിൽ നിന്നും ക്രൈം ബ്രാഞ്ച് വിവരങ്ങൾ ശേഖരിക്കും. കേസിലെ മൊഴിയെടുപ്പ് വരും ദിവസങ്ങളിലും തുടരും.
READ MORE: പാർലമെൻ്ററി ഔദ്യോഗിക ഭാഷ സമിതിയുടെ ചെയർപേഴ്‌സണായി വീണ്ടും അമിത് ഷാ