ഉൽപ്പന്നങ്ങളുടെ പാക്കിങ്ങിൽ ഉള്ളത് മാത്രമല്ല നിയന്ത്രണ വിധേയമാക്കേണ്ടത്. സോഷ്യൽ മീഡിയയിൽ വരുന്ന ചില കണ്ടൻ്റുകളെ കൂടിയാണ്
സമകാലിക ലോകത്ത് ആഹാരത്തിൽ പഞ്ചസാരയുടെ അളവ്, അല്ലെങ്കിൽ അതിൻ്റെ ഉപയോഗം തന്നെ നിർത്തലാക്കാനുള്ള ദിനചര്യകളുമായി മുന്നോട്ടു പോകുന്നവരാണ് നമ്മളിൽ പലരും. പഞ്ചസാരയുടെ അളവിൽ വരുന്ന മാറ്റങ്ങൾ ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്ന ഉത്തമ ബോധ്യമുള്ളവർ അതിൻ്റെ ഉപയോഗം പരമാവധി കുറയ്ക്കാനുള്ള നെട്ടോട്ടത്തിലാണ്. അതിനായി ഏതെല്ലാം വഴികൾ തെരഞ്ഞെടുക്കാം, അതൊക്ക പരീക്ഷിച്ചു കൊണ്ടാണ് ജീവിക്കുന്നത്. മുതിർന്നവരുടെ കാര്യത്തിൽ അവർക്ക് ശ്രദ്ധിച്ചാൽ ഒരുപരിധി വരെ സേഫായിട്ട് ഇരിക്കാം. എന്നാൽ കുഞ്ഞുങ്ങളുടെ കാര്യമായാലോ...?
കുഞ്ഞുങ്ങൾക്കായി തയ്യാറാക്കുന്ന പല മിശ്രിതങ്ങളിലും അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണെന്ന് അതിൻ്റെ കവറിൽ എഴുതിവെച്ചിട്ടുണ്ടാകും. എന്നാൽ അതിൽ രേഖപ്പെടുത്താത്ത പഞ്ചസാരയുടെ അളവിനെ പറ്റി ആരും വ്യാകുലരാകാറില്ലെന്നു മാത്രം. പ്രധാനമായും ഏഷ്യൻ രാജ്യങ്ങളിൽ നിന്നും മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങൾക്കായി വിശ്വസിച്ച് വാങ്ങുന്ന പല ഉൽപ്പന്നങ്ങളിലും മറഞ്ഞിരിക്കുന്ന പഞ്ചസാര ആശങ്കകൾക്ക് വഴിവെക്കുന്നുവെന്നാണ് റിപ്പോർട്ട്. ഫിലിപ്പൈൻസിലെ മനിലയിൽ നിന്നാണ് ഈ വിഷയത്തെ പറ്റിയുള്ള പഠന റിപ്പോർട്ട് പുറത്തുവിട്ടത്.
ഈ വിഷയത്തെ പറ്റി പഠിക്കുന്നതിനായി ഫിലിപൈൻസിലെ കുഞ്ഞുങ്ങൾ ഉള്ള, ജോലി ചെയ്യുന്ന മാതാപിതാക്കളെ പഠനത്തിന് വിധേയരാക്കി. ആദ്യം തെരഞ്ഞെടുത്തത് മേക്കപ്പ് ആർട്ടിസ്റ്റായ ജെന്നിലിൻ എം ബാരിയോസ് എന്ന യുവതിയെയാണ്. മനിലയിലുടനീളം സഞ്ചരിച്ച് ജോലി ചെയ്യുന്നതിനിടയിൽ അവർക്ക് തൻ്റെ പത്തുമാസം പ്രയമുള്ള കുഞ്ഞിൻ്റെ കാര്യത്തിലും ഭക്ഷണത്തിൻ്റെ കാര്യത്തിലും വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ALSO READ: ഗൂഗിളിന് 20,000,000,000,000,000,000,000,000,000,000,000 ഡോളര്‍ പിഴയിട്ട് റഷ്യന്‍ കോടതി!
ജോലി സമയത്തിൽ മാറ്റം വന്നതിനനുസരിച്ച് അവർക്ക് കുഞ്ഞിന് ആവശ്യമായ ഭക്ഷണം വീട്ടിലുണ്ടാക്കാൻ സാധിച്ചില്ല. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഫിലിപ്പീൻസ് പോലുള്ള ഒരു രാജ്യത്തിൽ ഇതിനു ബദലായി നിരവധി ഓപ്ഷനുകൾ ഉണ്ടായിരുന്നു. ആദ്യം മുതൽ എന്തെങ്കിലും ഉണ്ടാക്കണമെങ്കിൽ ഇരട്ടി സമയം ജോലി ചെയ്യേണ്ടി വരും. എന്നാൽ എളുപ്പത്തിൽ ഭക്ഷണമുണ്ടാക്കാൻ സഹായകരമായ നിരവധി ഘടകങ്ങൾ ഉണ്ടായിരുന്നു. കുഞ്ഞിന് വേണ്ട സെറെലാക്ക് തയ്യാറാക്കാൻ ചൂടുവെള്ളം ചേർത്ത് ആ മിശ്രിതം തയ്യാറാക്കിയാൽ മാത്രം മതിയായിരുന്നു. ഒരു ദിവസം മൂന്നു തവണ അതായത് പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, പിന്നെ അത്താഴം എന്നിങ്ങനെ കുഞ്ഞിന് നൽകും. ഇതു വച്ച് ഭക്ഷണം നൽകാൻ എളുപ്പമാണ്. സാധനത്തിൻ്റെ ലഭ്യത, താങ്ങാവുന്ന വില, എന്നിവ ജോലി ചെയ്യുന്ന അമ്മമാർക്ക് വളരെ ഉപകാരപ്രദമാണെന്നാണ് അവരുടെ അഭിപ്രായം.
സമീപ വർഷങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമായ ബേബി ഫുഡ് ഉൽപ്പന്നങ്ങളിലേക്ക് കൂടുതലായി തിരിയുന്ന അനേകം അമ്മമാരിൽ ഒരാളാണ് ജെന്നിലിൻ. തെക്ക് കിഴക്കൻ ഏഷ്യയിലുടനീളം ധാന്യങ്ങൾ,ശുദ്ധമായ ഭക്ഷണങ്ങൾ,ലഘുഭക്ഷണങ്ങൾ എന്നിവയുടെ വിൽപന അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയായി. സെറെലാക്ക് തൽക്ഷണം തയ്യാറാക്കാവുന്ന മിശ്രിതമാണ്. ഇവിടെ നെസ്‌ലെയാണ് ഏറ്റവും വലിയ വിൽപ്പന നടത്തുന്ന കമ്പനി. താങ്ങാനാവുന്ന വില, ജീവിതച്ചെലവ് വർധിക്കുന്നതിൻ്റെ പ്രധാന പരിഗണന കൂടി കണക്കിലെടുത്താണ് ഈ ബ്രാൻഡ് ഉൽപ്പന്നം കൂടുതലായും വിറ്റു പോകുന്നത്.
ALSO READ: മാനനഷ്ടക്കേസില്‍ കോടതി കയറിയ വിക്കിപീഡിയ; എഎന്‍ഐയുടെ പരാതിയും മറുവാദവും
സോഷ്യൽ മീഡിയയിൽ കുഞ്ഞിനായുള്ള ഭക്ഷണം തെരയുന്ന ഒരു കൂട്ടം അമ്മമാർക്ക് മുന്നിലേക്ക് ഈ ഉൽപ്പന്നം എത്തുന്നു. പുഞ്ചിരിക്കുന്ന കുഞ്ഞുങ്ങളുമായി അതിൻ്റെ ഗുണങ്ങൾ പ്രകീർത്തിക്കുന്നത് കാണിക്കുന്ന ചില പരസ്യങ്ങൾ കാണുന്നതോടെ അമ്മമാർ ഇതു തന്നെ വാങ്ങാൻ നിർബന്ധിതരാവുന്നു. വളരുന്ന കുട്ടികൾക്ക് ആവശ്യമായ ചില നിർണായക പോഷകങ്ങൾ വാഗ്ദാനം ചെയ്യുന്നത് ഉൾപ്പെടെ ഈ ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നു. ലോകമെമ്പാടുമുള്ള മാതാപിതാക്കൾക്ക് ഈ ഉൽപ്പന്നം തൽക്ഷണം തിരിച്ചറിയാനാകും. എന്നാൽ അതിലെ ചേരുവകൾ അങ്ങനെയായിരിക്കില്ല. പരമ്പരാഗത ഭക്ഷണരീതികളിൽ നിന്ന് സൗകര്യപ്രദമായ ഭക്ഷണങ്ങളിലേക്ക് മാതാപിതാക്കൾ കൂടുതലായി തിരിയുമ്പോൾ രാജ്യത്തെ ആരോഗ്യത്തെ പറ്റി ആരോഗ്യ വിദഗ്ധർ ആശങ്കാകുലരാണ്.
നെസ്‌ലെ പറയുന്നത് ഫിലിപ്പീൻസിലെ ജനങ്ങൾക്കായി കോഡെക്സ് കമ്മീഷനിൽ നിന്നും ഒരു കൂട്ടം മാനദണ്ഡങ്ങളും മാർഗ്ഗനിർദേശങ്ങളും നൽകുന്നുണ്ടെന്നാണ്. ഭക്ഷ്യ കാർഷിക സംഘടനയും (എഫ്എഒ), ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ഭക്ഷ്യ നിർമ്മാതാക്കൾ, സർക്കാരുകൾ, യുഎൻ ഏജൻസികൾ എന്നിവരടങ്ങുന്ന ഒരു കൂട്ടായ്മയാണ് കോഡെക്സ് കമ്മീഷൻ. ഉൽപ്പന്നങ്ങളിൽ ചേർത്തിട്ടുള്ള പഞ്ചസാര എല്ലായ്‌പ്പോഴും എഫ്‌ഡിഎ പിന്തുടരുന്ന അന്തർദേശീയവും പ്രാദേശികവുമായ മാർഗ്ഗനിർദേശങ്ങൾ നിർദേശിക്കുന്ന പരിധിക്കും താഴെയാണ് എന്നാണ് നെസ്‌ലെ ന്യൂട്രീഷൻ ബിസിനസ്സിലെ എക്സിക്യൂട്ടീവ് ഓഫീസർ ആർലിൻ ടാൻ-ബാൻ്റോട്ടോയുടെ വാദം.
“മൈക്രോ ന്യൂട്രിയൻ്റ് കുറവ് രാജ്യത്ത് വ്യാപകമാണ്, അത് ലഘൂകരിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളിൽ ഞങ്ങൾ ഗൗരവമുള്ളവരാണെന്നും ” ടാൻ-ബൻ്റോട്ടോ പറഞ്ഞു. എന്നാൽ ലോകാരോഗ്യ സംഘടന നിലവിലെ മാനദണ്ഡങ്ങൾ അപര്യാപ്തമാണെന്നു പറയുകയും, മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ഏത് ഭക്ഷണത്തിലും പഞ്ചസാരയും ഉപ്പും ഒഴിവാക്കുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് അവ അപ്‌ഡേറ്റ് ചെയ്യാൻ ശുപാർശ ചെയ്യുകയും ചെയ്യുന്നുണ്ട്.
തെക്ക് കിഴക്കൻ ഏഷ്യയിലുടനീളമുള്ള 1,600 ശിശു ഭക്ഷണങ്ങളിൽ യൂണിസെഫ് നടത്തിയ പഠനത്തിൽ അവയിൽ പകുതിയോളം പഞ്ചസാരയും മധുരവും ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തി. പ്രത്യേകിച്ച് സെറിലാക്കിൽ, ലോഹ രുചിയുള്ള ഇരുമ്പ് പോലുള്ള നിർണായക പോഷകങ്ങളുടെ രുചി മറയ്ക്കാൻ വേണ്ടിയാണിതെന്നാണ് ടാൻ-ബൻ്റോട്ടോ പറയുന്നത്. ഇതിനെ ഒരു കുഞ്ഞിൻ്റെ ഭക്ഷണത്തിന് "പൂരക" ഭക്ഷണമായി വിശേഷിപ്പിച്ചെങ്കിലും, ഇത് "ദിവസം മുഴുവൻ" കഴിക്കാൻ പാടില്ലെന്നും ടാൻ-ബൻ്റോട്ടോ ഓർമപ്പെടുത്തി.
97 ഏഴ് ശതമാനം കുഞ്ഞുങ്ങളും അവരുടെ ദൈനംദിന പോഷക ആവശ്യകത നിറവേറ്റാൻ സാദിക്കുന്നില്ല. 40% കുഞ്ഞുങ്ങൾ, പൂജ്യം മുതൽ അഞ്ച് ശതമാനം വരെ, അയേൺ കുറവ് മൂലം വിളർച്ച അനുഭവിക്കുന്നു. വിളർച്ചയ്ക്ക് ആജീവനാന്ത അനന്തരഫലങ്ങളുണ്ടെന്ന് നമുക്കറിയാം. ഉദാഹരണത്തിന്, മസ്തിഷ്ക വികസനവും പ്രതിരോധശേഷിയും കൊണ്ട് പൂജ്യം മുതൽ അഞ്ച് ശതമാനം വരെയുള്ള കുട്ടികളിൽ 20% മുരടിച്ചിട്ടുണ്ടെന്നാണ് കണക്ക്. “ചിലപ്പോൾ ചിലർ ഭാരക്കുറവുള്ളവരാണ്, ചിലർക്ക് അമിതഭാരമുണ്ട്, ചിലർക്ക് കടുത്ത പോഷകാഹാരക്കുറവും ഉണ്ടെന്ന് ഡോക്ടർ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
അമിതഭാരമുള്ള കുട്ടികളുടെ വർധനവ് എന്തുകൊണ്ടാണെന്ന് കൃത്യമായി പറയാൻ കഴിയില്ല. ജീവിതശൈലിയിലെ മാറ്റവും നഗരവൽക്കരണവും ഉൾപ്പെടെ പൊണ്ണത്തടി വർധിക്കുന്നതിൽ ഒന്നിലധികം ഘടകങ്ങളുണ്ട്. അതുകൊണ്ടാണ് സെറലാക്ക് പോലുള്ള ഒരു ഉൽപ്പന്നത്തിൽ പഞ്ചസാര ചേർക്കുന്നത് ഇത്രയധികം ആശങ്കയുണ്ടാക്കുന്നത്. ഡോ മിയാൻ സിൽവെസ്റ്ററെ പോലുള്ള പൊതുജനാരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ. ഫിലിപ്പീൻസിലെ സെറലാക്കിൻ്റെ ഏറ്റവും പ്രചാരമുള്ള ഫ്ലേവറിൽ ഒരു സെർവിംഗിൽ മൊത്തം 17.5 ഗ്രാം പഞ്ചസാരയുണ്ടെന്നാണ് കണക്ക്.
“പഞ്ചസാരയുടെ അളവ് ഈ കുഞ്ഞുങ്ങളെ വളരെ ചെറുപ്പത്തിൽ തുടങ്ങുന്നു. ഇത് മനസ്സിനെ അലോസരപ്പെടുത്തുന്നതാണ്. എന്നാൽ പ്രാദേശിക, സർക്കാർ നിയന്ത്രണങ്ങളുടെ അഭാവം കാരണം രക്ഷിതാക്കൾക്ക് കൃത്യമായ നിലപാടെടുക്കാൻ സാധിക്കുന്നില്ലെന്ന് ഫിലിപ്പീൻസിലെ യുണിസെഫ് പോഷകാഹാര ഓഫീസർ ആലീസ് എൻകോറോയ് പറയുന്നു.
“നിങ്ങൾ യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്ക് പോകുകയാണെങ്കിൽ, അവിടെ വിറ്റഴിക്കപ്പെടുന്ന ഇത്തരം വസ്തുക്കൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. കൂടാതെ ഉള്ളടക്കത്തിലും പാക്കിൻ്റെ മുൻവശത്തും എന്താണ് ഉള്ളതെന്ന് കമ്പനികൾ വ്യക്തമാക്കുകയും ചെയ്യുന്നു. ഇതിലൂടെ ഉപഭോക്താക്കൾക്ക് എന്താണ് നല്ലതെന്നും എന്താണ് അനാരോഗ്യകരമായതെന്നും മനസ്സിലാക്കാൻ സഹായകരമാകുന്നു.
ഉൽപ്പന്നങ്ങളുടെ പാക്കിങ്ങിൽ ഉള്ളത് മാത്രമല്ല നിയന്ത്രണ വിധേയമാക്കേണ്ടത്. സോഷ്യൽ മീഡിയയിൽ വരുന്ന ചില കണ്ടൻ്റുകളെ കൂടിയാണ്. 99% കുടുംബങ്ങളും ഇത്തരം വസ്തുക്കൾ സോഷ്യൽ മീഡിയയിൽ കണ്ടറിഞ്ഞ് ഉപയോഗിക്കു്നനവരാണ്. സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് കുട്ടികളെ ടാർഗെറ്റു ചെയ്‌ത് പുറത്തുവരുന്ന കാര്യങ്ങൾ കൂടി നിയന്ത്രിക്കേണ്ടതിൻ്റെ ആവശ്യകത കൂടി വരികയാണ്.
ആരോഗ്യപരമായ ആശങ്കകൾ ശ്രദ്ധിക്കുകയും ബേബി ഫുഡിൽ ചേർക്കുന്ന പഞ്ചസാര ഘട്ടംഘട്ടമായി നിർത്തലാക്കുകയും ചെയ്യുന്നുവെന്നാണ് നെസ്‌ലെയുടെ അവകാശവാദം. എന്നാൽ ഉൽപ്പന്നത്തിൻ്റെ പോഷക ഗുണങ്ങളും ഘടനയും രുചിയുമായി സന്തുലിതമാക്കാൻ സമയമെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു. അടുത്ത "രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ" പഞ്ചസാര അടങ്ങിയ ഉത്പന്നം പൂർണ്ണമായും ഒഴിവാക്കാനാണ് കമ്പനിയുടെ ബെസ്റ്റ് സെല്ലർ പദ്ധതിയിട്ടിരിക്കുന്നതെന്ന് ടാൻ-ബൻ്റോട്ടോ പറഞ്ഞു.
ഒരു കുഞ്ഞിൻ്റെ ആദ്യ വളർച്ചാ ഘട്ടത്തിൽ പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 35% കുറയ്ക്കുകയും ഉയർന്ന രക്തസമ്മർദ്ദം 20% കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ് സതേൺ കാലിഫോർണിയ സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ പഠനത്തിലൂടെ കണ്ടെത്തിയത്.