ഐപിഎൽ 2025 സീസണിന് മുൻപേ ഗ്രൗണ്ടിൽ തിളങ്ങാനുറപ്പിച്ചിരിക്കുകയാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ്. മാസ്റ്റർ മൈൻഡ് ധോണിയെ ഒഴിച്ചുനിർത്തിയാൽ ടീമിൽ യുവത്വത്തിൻ്റെ ചുറുചുറുക്കാണ് കാണാനാകുന്നത്.
ആറ് ബാറ്റര്‍മാരും ഏഴ് ബൗളര്‍മാരും ഒമ്പത് ഓള്‍റൗണ്ടര്‍മാരും അടങ്ങുന്നതാണ് സിഎസ്‌കെയുടെ ഇത്തവണത്തെ സ്‌ക്വാഡ്. ഇത്തവണ മുൻഗണന നൽകിയത് യുവതാരങ്ങൾക്കാണ്. നായകന്‍ റുതുരാജ് ഗെയ്ക്‌വാദ്, മഹേന്ദ്ര സിങ് ധോണി, ശിവം ദുബെ, മതീഷ പതിരന, രവീന്ദ്ര ജഡേജ എന്നീ അഞ്ച് താരങ്ങളെ ചെന്നൈ നേരത്തെ തന്നെ നിലനിർത്തിയിരുന്നു.
രവിചന്ദ്രൻ അശ്വിന്‍, നൂര്‍ അഹമ്മദ് എന്നീ സ്പിന്നര്‍മാരെ ലേലത്തില്‍ സ്വന്തമാക്കാനായത് ടീമിന് വലിയ നേട്ടമായി. രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് വീഴ്ത്തിയ ഹരിയാന പേസര്‍ അന്‍ഷുല്‍ കംബോജിനെ ടീമിലെത്തിച്ചതാണ് അപ്രതീക്ഷിത നീക്കം. വലിയ തുക കൊടുക്കാതെ സാം കറനെ ടീമിലെത്തിക്കാൻ ചെന്നൈ മാനേജ്‌മെന്റിനായി. ആകെ കളിച്ച പതിനഞ്ച് സീസണിൽ അഞ്ച് തവണ ചെന്നെെയ്ക്ക് കിരീടം നേടാനായി. നാല് തവണ റണ്ണേഴ്‌സായി.
ALSO READ: IPL 2025: ഏഴ് ഓൾറൗണ്ടർമാർ, ബൗളിങ് നിര സുശക്തം; കിരീടത്തിൽ നോട്ടമിട്ട് കോഹ്‌ലിയുടെ ആർസിബി
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്‌ക്വാഡ്
റുതുരാജ് ഗെയ്ക്‌വാദ് (18 കോടി), രവീന്ദ്ര ജഡേജ (18 കോടി), മതീഷ പതിരന (13.00 കോടി), ശിവം ദുബെ (12.00 കോടി), നൂര്‍ അഹമ്മദ് (10 കോടി), രവിചന്ദ്രന്‍ അശ്വിന്‍ (9.75 കോടി), ഡെവോണ്‍ കോണ്‍വേ (6.25 കോടി), ഖലീല്‍ അഹമ്മദ് (4.80 കോടി), രചിന്‍ രവീന്ദ്ര (4 കോടി), എംഎസ് ധോണി (4.00 കോടി), അന്‍ഷുല്‍ കാംബോജ് (3.40 കോടി), രാഹുല്‍ ത്രിപാഠി (3.40 കോടി), സാം കറന്‍ (2.40 കോടി), ഗുര്‍ജപ്നീത് സിംഗ് (2.20 കോടി), നഥാന്‍ എല്ലിസ് (2.00 കോടി), ദീപക് ഹൂഡ (1.70 കോടി), ജാമി ഓവര്‍ട്ടണ്‍(1.50), വിജയ് ശങ്കര്‍ (1.20 കോടി), ശൈഖ് റഷീദ് (30 ലക്ഷം), മുകേഷ് ചൗധരി(30 ലക്ഷം), കമലേഷ് നാഗര്‍കോട്ടി (30 ലക്ഷം), ശ്രേയസ് ഗോപാല്‍ (30 ലക്ഷം), രാമകൃഷ്ണ ഘോഷ് (30 ലക്ഷം), വന്‍ഷ് ബേദി (55 ലക്ഷം), ആന്ദ്രെ സിദ്ധാര്‍ത്ഥ് (30 ലക്ഷം).