fbwpx
ഗാസയിൽ ആക്രമണം തുടരുന്നു; നുസെയ്റത്തിലെ ക്യാമ്പിലേക്കും ആക്രമണം, വ്യാഴാഴ്ച മാത്രം കൊല്ലപ്പെട്ടത് 66 പേർ
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Dec, 2024 10:37 AM

പലസ്തീൻ അഭയാർഥികൾ ഷെൽട്ടറായി ഉപയോഗിച്ചിരുന്ന പോസ്റ്റ് ഓഫീസിലേക്കാണ് ഇസ്രയേൽ ആക്രമണം നടത്തിയത്

WORLD


സെൻട്രൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 30 പേർ കൊല്ലപ്പെട്ടു. 50ഓളം പേർക്ക് പരുക്കേറ്റു. പലസ്തീൻ അഭയാർഥികൾ ഷെൽട്ടറായി ഉപയോഗിച്ചിരുന്ന പോസ്റ്റ് ഓഫീസിലേക്കാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇതോടെ ഇസ്രയേൽ ആക്രമണങ്ങളിൽ വ്യാഴാഴ്ച മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 66 ആയി.


ALSO READ: രണ്ടടി മുന്നിലേക്ക് നടന്നാൽ മരണം, പ്രകൃതി തങ്ങളെ സംരക്ഷിക്കുമെന്ന വിശ്വാസം; ബൊളീവിയയിലെ സൂയിസെെഡ് ഹോമുകളിലെ ജീവിതങ്ങൾ


സെൻട്രൽ ഗാസയിലെ നുസെയ്റത്തിലെ ക്യാമ്പിലേക്കാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. പലസ്തീൻ അഭയാർഥികൾ താമസിച്ചിരുന്ന ക്യാമ്പിലേക്കായിരുന്നു ഇസ്രയേലിൻ്റെ ആക്രമണം. ആക്രമണത്തിൽ സമീപ പ്രദേശങ്ങളിലെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തെക്കൻ ഗാസയിലേക്ക് ഇസ്രയേൽ രണ്ട് തവണ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചിരുന്നു. ഹമാസ് പ്രവർത്തകരുടെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ചാണ് ഇസ്രയേൽ ആക്രമണം അഴിച്ചുവിട്ടത്. ഈ ആക്രമണങ്ങളിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു.


ALSO READ: തമിഴ്‌നാട് ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തം; 7 മരണം


അതേസമയം, ഗാസയിൽ വെടിനിർത്തൽ സാധ്യമാകുമെന്നാണ് വിശ്വസിക്കുന്നതെന്ന് അമേരിക്കൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് ജേക്ക് സള്ളിവൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് ശേഷമായിരുന്നു ഉപദേഷ്ടാവിൻ്റെ പ്രതികരണം. ഗാസ മുനമ്പിൽ നിരുപാധികവും ശാശ്വതവുമായ വെടിനിർത്തൽ നടപ്പാക്കണമെന്ന പ്രമേയം യുഎൻ പൊതുസഭയിൽ പാസാക്കിയിരുന്നു. 193 രാജ്യങ്ങളിൽ 158 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേൽ ഗാസയിലേക്കുള്ള ആക്രമണം ശക്തമാക്കിയത്.

KERALA
വിഴിഞ്ഞം പദ്ധതി: മുഖ്യമന്ത്രിയെ ഉൾപ്പെടുത്തി കേന്ദ്ര സർക്കാരിൻ്റെ പുതിയ പരസ്യം
Also Read
user
Share This

Popular

KERALA
KERALA
വിഴിഞ്ഞം പദ്ധതി: മുഖ്യമന്ത്രിയെ ഉൾപ്പെടുത്തി കേന്ദ്ര സർക്കാരിൻ്റെ പുതിയ പരസ്യം