നവകേരളം സൃഷ്ടിക്കാനുള്ള വലിയ പരിപാടികളുമായാണ് ഈ സമ്മേളനം അവസാനിക്കുമ്പോൾ പാർട്ടി മുന്നോട്ട് പോകുന്നതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു
എം.വി. ഗോവിന്ദൻ
ഒറ്റക്കെട്ടായി പാർട്ടിയെ മുന്നോട്ട് നയിക്കാനുള്ള ദൗത്യമാണ് മുന്നിലുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വീണ്ടും പാർട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് മുഴുവൻ സഖാക്കളെയും അഭിവാദ്യം ചെയ്യുന്നുവെന്നും സംഘടനയെ രാഷ്ട്രീയവൽക്കരിക്കുക എന്ന സുപ്രധാന ചുമതലയാണ് ഏറ്റെടുക്കാൻ ഉള്ളതെന്നും എം.വി. ഗോവിന്ദന്‍ അറിയിച്ചു. എല്ലാ വർഗീയ ശക്തികളെയും അതിന്റെ സൂക്ഷ്മാംശത്തിൽ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം. നവകേരളം സൃഷ്ടിക്കാനുള്ള വലിയ പരിപാടികളുമായാണ് ഈ സമ്മേളനം അവസാനിക്കുമ്പോൾ പാർട്ടി മുന്നോട്ട് പോകുന്നതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
Also Read: രണ്ടാമൂഴം; സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദൻ തുടരും
എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളിച്ച് നവകേരളം സൃഷ്ടിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. അതിനെതിരായി ഉയരുന്ന പുതു വെല്ലുവിളികളെക്കുറിച്ച് ധാരണ വേണം. അതിനെ മറികടക്കാൻ പുതുവഴികൾ വേണം. വികസിത - അർദ്ധ വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരത്തിന് സമാനമായി കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയാണ് നവ കേരളത്തിന്റെ ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസനരേഖ ആവേശം കൊള്ളിക്കുന്നതാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. കേന്ദ്രവും പ്രതിപക്ഷവും സൃഷ്ടിക്കുന്ന വികസന വിരുദ്ധതക്കെതിരായി പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകണം. അതിനാവശ്യമായ പരിപാടികൾ ആവിഷ്കരിച്ച് മുന്നോട്ടു പോകും. വർഗ ബഹുജന സംഘടനകളുടെ രാഷ്ട്രീയ ധാരണ ഉയർത്തിക്കൊണ്ടു വരുവാൻ പ്രത്യേക ഇടപെടൽ ഉണ്ടാകുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു.
Also Read: സിപിഐഎമ്മിൻ്റെ കണ്ണൂർ സ്ക്വാഡ്; സംസ്ഥാന കമ്മിറ്റിയിൽ 89ൽ 11 കണ്ണൂരുകാർ
24ാം പാർടി കോൺഗ്രസിനു മുന്നോടിയായി കൊല്ലത്തു നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിലാണ് എം.വി. ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സിപിഐഎമ്മിൻ്റെ 89 അംഗ സംസ്ഥാന കമ്മിറ്റിയെ സമ്മേളനം അംഗീകരിച്ചു.ഇതിൽകമ്മിറ്റിയിൽ 17 പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. 11 പേരും കണ്ണൂർ ജില്ലയിൽ നിന്നും ഉള്ളവരാണ്. കെ.കെ. ശൈലജ, എം.വി. ജയരാജൻ, സി.എൻ. മോഹൻ എന്നിവരെ സംസ്ഥാന സെക്രട്ടറിയിലേക്കും തെരഞ്ഞെടുത്തു. ടി.എം. തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, കെ. കെ. ജയചന്ദ്രൻ, വി.എൻ. വാസവൻ, സജി ചെറിയാൻ, എം. സ്വരാജ്, പി.എ. മുഹമ്മദ് റിയാസ്, പി.കെ. ബിജു, പുത്തലത്ത് ദിനേശൻ, സി.എൻ. മോഹനൻ.