fbwpx
പഹൽഗാം ഭീകരാക്രമണം: "തിരിച്ചടിക്ക് പൂർണസ്വാതന്ത്രൃം നൽകിയത് ഉത്തരവാദി സൈന്യമെന്ന് പറയാൻ"
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Apr, 2025 07:58 PM

"സുരക്ഷാ വീഴ്ചയല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടതെന്നാണ് മാർക്സിസ്റ്റ് പാർട്ടിയുടെ നിലപാട്"

KERALA


പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരവാദത്തെ ഒറ്റപ്പെടുത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സുരക്ഷാ വീഴ്ചയല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടതെന്നാണ് മാർക്സിസ്റ്റ് പാർട്ടിയുടെ നിലപാട്. ആശങ്കയിലാണ് ജനങ്ങൾ. കാശ്മീരി ജനത ഒറ്റക്കെട്ടായി അഭിമുഖീകരിച്ചുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.


ALSO READ: "വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുന്നത് സർക്കാരിൻ്റെ നിശ്ചയദാർഢ്യം കൊണ്ട്; സമുദ്രയുഗത്തിൻ്റെ ഉദയം കാണാന്‍ ലോകം കാത്തിരിക്കുന്നു"


ഒറ്റവിഭാഗം മാത്രം ഭീകരവാദത്തിനെതിരെ അണിനിരന്നില്ല, ജമാഅത്തെ ഇസ്ലാമി. ഇസ്ലാമിക ലോകം വേണം എന്നാണ് അവരുടെ മുദ്രാവാക്യം. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ സിപിഐഎം മുന്നിലുണ്ട്. ഭീകരവാദ പ്രസ്ഥാനങ്ങൾക്കെതിരെ അണിനിരക്കണം. ഭീകരവാദികളെ പിടികൂടാൻ ആകണം. ഇത്രയും ദിവസമായിട്ടും പിടികൂടാൻ സാധിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

തിരിച്ചടിക്ക് സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയത് എല്ലാ ചെയ്തികൾക്കും ഉത്തരവാദി സൈന്യമെന്ന് പറയാനെന്നും എം.വി. ഗോവിന്ദൻ പറ‍‍ഞ്ഞു. ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണം. ആണവായുധം യുദ്ധത്തിന്റെ ഭാഗമായി ഉപയോഗിക്കാൻ പാടുള്ളതല്ല. അത് സർവ്വനാശത്തിലേക്ക് നീങ്ങും. ആണവായുധം കൊണ്ട് ഇന്ത്യയെ നേരിടുമെന്നത് പാകിസ്ഥാന്റെ അല്പത്തതിന്റെ ഭാഗമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറ‍ഞ്ഞു.


ALSO READ: 'സൂപ്പര്‍ കാബിനറ്റ്' യോഗം അവസാനിച്ചു; റഷ്യൻ സന്ദർശനം ഒഴിവാക്കി മോദി, പഹൽഗാം ഭീകരാക്രമണത്തിൽ തിരിച്ചടിക്കാൻ ഇന്ത്യ സജ്ജം


കോൺഗ്രസിന്റെയും ബിജെപിയുടെയും ഒന്നാം നമ്പർ ശത്രു സിപിഐഎമ്മാണ്. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന്റെ ഭാഗമാണ്. മതരാഷ്ട്രവാദത്തിന്റെ പ്രതിനിധിയാണ് ജമാഅത്തെ ഇസ്ലാമിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

KERALA
മദ്യപാനവും പുകവലിയും മോശം ഇന്‍ഫ്‌ളുവന്‍സ്, നല്ലൊരു മനുഷ്യനായി മാറാന്‍ ശ്രമിക്കും; ജാമ്യം ലഭിച്ചതിന് പിന്നാലെ വേടൻ
Also Read
user
Share This

Popular

IPL 2025
WORLD
WORLD
പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി; വ്യോമാതിർത്തി അടച്ചു