fbwpx
വരുന്നു, അജിത് നടിക്കുന്ന ധനുഷ് പടം; സ്ഥിരീകരിച്ച് നിര്‍മാതാവ്
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Mar, 2025 02:03 PM

ഇങ്ങനെയൊരു വാര്‍ത്ത തമിഴകത്ത് നിന്ന് കേട്ടിരുന്നെങ്കിലും ആദ്യമായാണ് സ്ഥിരീകരണം ഉണ്ടാകുന്നത്

TAMIL MOVIE


ഒരു സൂപ്പര്‍ സ്റ്റാര്‍ സംവിധാനം ചെയ്യുന്ന ചിത്രം, നായകനാകുന്നത് അതുക്കും മേലെയുള്ള മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ അങ്ങനെയൊരു ചിത്രം എല്ലാ സിനിമാപ്രേമികളുടെയും സ്വപ്‌നമാണ്. എല്ലായ്‌പ്പോഴും സംഭവിക്കുന്ന പ്രതിഭാസമല്ല ആ സ്വപ്‌ന സാക്ഷാത്കാരം. പക്ഷെ, മലയാളത്തില്‍ അത് ഒരിക്കല്‍ സംഭവിച്ചു, ഇപ്പോള്‍ അതിന്റെ തുടര്‍ച്ചയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന എമ്പുരാന്‍ മാര്‍ച്ച് 27 ന് തിയേറ്ററുകളിലെത്തുകയാണ്. സ്വപ്‌നതുല്യമായ ആ റിലീസിന് ഇനി രണ്ട് നാളത്തെ കാത്തിരിപ്പു കൂടിയേ ഉള്ളൂ...

മലയാളത്തില്‍ എമ്പുരാന്‍ പോലെ ഒരു സിനിമ മറ്റേതെങ്കിലും ഭാഷയില്‍ പുറത്തിറങ്ങുമോ? തമിഴകത്തു നിന്നുള്ള വാര്‍ത്തകള്‍ സത്യമാണെങ്കില്‍ അങ്ങനെയൊന്ന് അവിടെയും ഉടന്‍ സംഭവിക്കും. അതിനുള്ള ആദ്യ സൂചനകള്‍ എത്തിക്കഴിഞ്ഞു.


Also Read: "രസീത് വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ല"; മോഹൻലാലിൻ്റെ പ്രസ്താവന തെറ്റിദ്ധാരണ കൊണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് 


ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്‌ലി കടൈയുടെ നിര്‍മാതാവ് ആകാശ് ഭാസ്‌കറാണ് ആരാധകരെ ആവേശത്തിലാക്കുന്ന ആ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സാക്ഷാല്‍ അജിത്തിനെ നായകനാക്കി ധനുഷ് ഒരു സിനിമ സംവിധാനം ചെയ്യുന്നു!
ഇങ്ങനെയൊരു വാര്‍ത്ത തമിഴകത്ത് നിന്ന് കേട്ടിരുന്നെങ്കിലും ആദ്യമായാണ് സ്ഥിരീകരണം ഉണ്ടാകുന്നത്. തമിഴ് മാസികയായ വികടന് നല്‍കിയ അഭിമുഖത്തിലാണ് ആകാശ് ഭാസ്‌കര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.


Also Read: ആരാണ് അയാള്‍? ഫഹദ് ഫാസിലോ ആമിര്‍ ഖാനോ? ചര്‍ച്ചയായി എമ്പുരാന്‍ പോസ്റ്റര്‍ 


ഇഡ്‌ലി കടൈയുടെ റിലീസിനു ശേഷം ധനുഷും അജിത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കും. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം, ഇഡ്‌ലി കടൈയുടെ റിലീസ് വൈകുമെന്നും നിര്‍മാതാവ് വ്യക്തമാക്കി. ധനുഷിനൊപ്പം അരുണ്‍ വിജയ്, നിത്യ മേനന്‍, രാജ്കിരണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. നേരത്തേ ഏപ്രില്‍ പത്തിന് ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്.

രായനു ശേഷം ധനുഷ് സംവിധാനം ചെയ്ത് 'നിലാവുക്ക് യേന്‍ മേല്‍ യെന്നടീ കോപം' കഴിഞ്ഞ മാസമായിരുന്നു പുറത്തിറങ്ങിയത്. രായന് ലഭിച്ച സ്വീകാര്യത ഈ ചിത്രത്തിന് ലഭിച്ചിരുന്നില്ല. ധനുഷിന്റെ അനന്തരവന്‍ പവിഷ് ആയിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.

NATIONAL
അശാന്തമായി അതിർത്തി; ജമ്മുവിൽ വീണ്ടും ബ്ലാക്ക് ഔട്ട്, രജൗരിയിൽ കനത്ത ഷെല്ലിങ്
Also Read
user
Share This

Popular

NATIONAL
NATIONAL
ജയ്‌സാൽമീറിൽ ബിഎസ്എഫ് ക്യാമ്പിന് നേരെ ഡ്രോൺ ആക്രമണം; പാക് ഡ്രോൺ വെടിവച്ച് വീഴ്ത്തി ഇന്ത്യൻ സൈന്യം