പുതിയ ചിത്രമായ യോഗി ദായുടെ ഓഡിയോ ലോഞ്ചിനിടെ വിശാലിനെ വേദിയിലിരുത്തിയാണ് ധൻഷികയുടെ വിവാഹപ്രഖ്യാപനം. ഓഗസ്റ്റ് 29നാണ് ഇരുവരുടെയും വിവാഹം
തമിഴ് നടനും നിർമാതാവുമായ വിശാൽ വിവാഹിതനാകുന്നു. നടി സായി ധൻഷികയാണ് വധു. ധൻഷികയുടെ പുതിയ ചിത്രമായ യോഗി ദായുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു വിവാഹ പ്രഖ്യാപനം.
ALSO READ: 'ചിന്ന ചിന്ന ആസൈ'യുമായി ഇന്ദ്രന്‍സും മധു ബാലയും; ഫസ്റ്റ് ലുക്ക് പങ്കുവെച്ച് മണിരത്‌നം
ഞാൻ എൻ്റെ ക്രൈം പാർട്ണറെ കണ്ടെത്തിയെന്ന് അടുത്തിടെയാണ് വിശാൽ വെളിപ്പെടുത്തിയത്. അന്ന് തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വിശാലിൻ്റെ ഭാവി വധുവായി നിറഞ്ഞത് സായി ധൻഷികയുടെ പേരാണ്. അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് സായി ധൻഷികയുടെ വെളിപ്പെടുത്തൽ. ഇനി ഒന്നും ഒളിച്ചുവെക്കാനില്ല, ഞങ്ങൾ തമ്മിൽ 15 വർഷത്തെ പരിചയമുണ്ടെന്നും സായി ധൻഷിക തുറന്നുപറഞ്ഞു. തന്നോട് എപ്പോഴും ബഹുമാനത്തോടെയാണ് വിശാൽ പെരുമാറിയതെന്നും തൻ്റെ മോശപ്പെട്ട സമയത്ത് വീട് സന്ദർശിച്ച് തനിക്ക് വേണ്ടി ശബ്ദമുയർത്തിയിട്ടുണ്ടെന്നും സായി ധൻഷിക പറഞ്ഞു.
പുതിയ ചിത്രമായ യോഗി ദായുടെ ഓഡിയോ ലോഞ്ചിനിടെ വിശാലിനെ വേദിയിലിരുത്തിയാണ് ധൻഷികയുടെ വിവാഹപ്രഖ്യാപനം. ഓഗസ്റ്റ് 29നാണ് ഇരുവരുടെയും വിവാഹം. കബാലി, പരദേശി, ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത ധൻഷിക മലയാളത്തിൽ ദുൽഖർ സൽമാൻ നായകനായി എത്തിയ സോളോയിലും അഭിനയിച്ചിട്ടുണ്ട്. നടികർ സംഘത്തിന് സ്വന്തമായൊരു കെട്ടിടം പണിഞ്ഞ ശേഷമേ താൻ വിവാഹം കഴിക്കൂവെന്ന് വിശാൽ പ്രതിജ്ഞ എടുത്തിരുന്നു. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ കെട്ടിടത്തിൻ്റെ നിർമാണപ്രവർത്തികൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്.
ALSO READ: "സിനിമാ സെറ്റിലെ ലൈംഗികാതിക്രമ കേസിൽ തെളിവില്ല"; ബോളിവുഡ് നടനെ വെറുതെവിട്ട് കോടതി
12 വർഷങ്ങൾ പെട്ടിയിലിരുന്ന മധഗജ രാജയാണ് അവസാനമായി പുറത്തിറങ്ങിയ വിശാൽ ചിത്രം. ബോക്സ് ഓഫീസിൽ 60 കോടിയാണ് ചിത്രം നേടിയത്.