വിനോദ് ലീലയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്
മന്ദാകിനി
അനാര്‍ക്കലി മരയ്ക്കാര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ 'മന്ദാകിനി' ഒടിടിയിലേക്ക്. ജൂലൈ 12 മുതല്‍ മനോരമ മാക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുക. വിനോദ് ലീലയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. അല്‍ത്താഫ് സലീമാണ് ചിത്രത്തിലെ നായകന്‍. നടന്‍ ഗണപതിയും പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹകന്‍ - ഷിജു എം ഭാസ്‌കര്‍. ശാലു, ഷിജു എം ഭാസ്‌കര്‍ എന്നിവരുടേതാണ് കഥ. ബിബിന്‍ അശോകാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
മലയാളത്തിലെ പ്രമുഖ സംവിധായകരായ ലാല്‍ ജോസ്, ജിയോ ബേബി, അജയ് വാസുദേവ്, ജൂഡ് ആന്തണി ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജാഫര്‍ ഇടുക്കി, സരിത കുക്കു, വിനീത് തട്ടില്‍, അശ്വതി ശ്രീകാന്ത്, കുട്ടി അഖില്‍, അഖില നാഥ്‌സ അല എസ്, നൈന, ഗിന്നസ് വിനോദ്, രശ്മി അനില്‍, ബബിത ബഷീര്‍, പ്രതീഷ് ജേക്കബ്, അമ്പിളി സുനില്‍, അഖില്‍ ഷാ, അജിംഷാ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. കോമഡി എന്റര്‍ട്ടെയിനറായ ചിത്രം മെയ് 24നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്.