fbwpx
ആശങ്കയുയർത്തി പാക് പ്രകോപനം; അതിർത്തി സംസ്ഥാനങ്ങളിൽ അതീവ സുരക്ഷ
logo

ന്യൂസ് ഡെസ്ക്

Posted : 09 May, 2025 10:01 AM

രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ അടച്ചു. വിമാന സർവീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജമ്മുകശ്മീരിലെ എല്ലാ സ്കൂളുകൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു.

NATIONAL

പ്രതീകാത്മക ചിത്രം

ഇന്ത്യ- പാക് സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലെത്തി നിൽക്കുമ്പോൾ ഇരു രാജ്യത്തും ജനജീവതമാണ് ആശങ്കയുടെ മുൾമുനയിൽ നിൽക്കുന്നത്. സാധാരണ ജനങ്ങളെ ബാധിക്കാത്ത തരത്തിൽ ഇന്ത്യ തിരിച്ചടികൾ നൽകുമ്പോൾ പാക് പ്രകോപനം പലതും ജനവാസ മേഖലകളിൽ അപകട സാധ്യത വർധിപ്പിക്കുന്നതാണ്. പാക് അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് സൈന്യം.


ജമ്മു കശ്മീരിന് പുറമെ,രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങളും നൽകിയിട്ടുണ്ട്. രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ അടച്ചു. വിമാന സർവീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജമ്മു കശ്മീരിലെ എല്ലാ സ്കൂളുകൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു.

ആക്രമണ സാധ്യത കണക്കിലെടുത്ത് പഞ്ചാബിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. എല്ലാവരും വീടുകളിൽ കഴിയണമെന്നും, ലൈറ്റുകൾ തെളിയിക്കരുതെന്നും ജനാലകൾക്കരികിൽ നിൽക്കരുതെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അമൃത്സർ ഡിപിആർഒയുടെ നിർദേശത്തിൽ പറയുന്നു. പ്രദേശത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.


Also Read;പാക് പ്രകോപനത്തെ പ്രതിരോധിക്കാൻ സജ്ജമായി ഇന്ത്യ; പഞ്ചാബിൽ ജാഗ്രതാ നിർദേശം, പരിഭ്രാന്തി വേണ്ടെന്ന് അമൃത്സർ ഡിപിആർഒ


പാക് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മുവിൽ പൂർണമായ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. പൂഞ്ച്, രജൗരി ജില്ലകളിലെ നിയന്ത്രണ രേഖയ്ക്ക് (എൽഒസി) സമീപം സൈറണുകൾ കേൾക്കുകയും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് ജമ്മു ബ്ലാക്ക് ഔട്ടിലേക്ക് നീങ്ങിയത്.


അതിർത്തി മേഖലയിൽ സംഘർഷം വർധിച്ചുവരികയാണ്. ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തു നിന്നും പലപ്പോഴും സ്ഫോടന ശബ്ദങ്ങൾ കേട്ടിരുന്നു. പാക് സേനയുടെ ഭാ​ഗത്ത് നിന്നും കനത്ത ഷെല്ലിങ്ങ് നടക്കുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

അതേസമയം, ജമ്മു കാശ്മീരിലെ സാംബാ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ (ഐബി) ഭീകരവാദികൾ എന്ന് സംശയിക്കപ്പെടുന്നവരുടെ നുഴഞ്ഞുകയറ്റ ശ്രമം ബിഎസ്എഫ് പരാജയപ്പെടുത്തി. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായി അതി‍ർത്തി രക്ഷാ സേന തന്നെയാണ് സ്ഥിരീകരിച്ചത്.

KERALA
ഐപിഎസ് തലപ്പത്ത് മാറ്റം; മനോജ് എബ്രഹാം വിജിലൻസ് തലപ്പത്തേക്ക്, എം.ആർ. അജിത് കുമാർ പുതിയ എക്സൈസ് കമ്മീഷണർ
Also Read
user
Share This

Popular

CRICKET
KERALA
WORLD
EXCLUSIVE | പുതിയ മാർപാപ്പയുടെ സ്ഥാനാരോഹണം: ലിയോ പതിനാലാമൻ സ്ഥാനമേൽക്കുക ഈ മാസം 18ന്