fbwpx
ആശമാരുടെ നിരാഹാര സമരം; ആരോഗ്യനില വഷളായ ശോഭയെ ആശുപത്രിയിലേക്ക് മാറ്റി
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Mar, 2025 06:37 PM

ശോഭയ്ക്ക് പകരം മറ്റൊരു ആശാ വർക്കർ സമരം ഏറ്റെടുത്തു

KERALA


സമരത്തിന്റെ ഭാഗമായി നിരാഹാരമിരുന്ന ആശാ പ്രവർത്തകയെ ആശുപത്രിയിലേക്ക് മാറ്റി. വട്ടിയൂർക്കാവ് യുപിഎച്ച്സിയിലെ ആശാ വർക്കർ ശോഭയെ ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോ​ഗ്യനില വഷളായതിനെ തുടർന്നാണ് നടപടി. മാർച്ച് 20 രാവിലെ 11 മുതലാണ് ആശാ പ്രവർത്തകർ നിരാഹാര സമരം ആരംഭിച്ചത്. ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടി എം.എ. ബിന്ദു, തങ്കമണി, ഷീജ എന്നിവരാണ് നിരാഹാരമിരുന്നത്. തിരുവനന്തപുരം സ്വദേശിയായ ഷീജയുടെ ആരോ​ഗ്യം മോശമായതിനെ തുടർന്നാണ് ശോഭ നിരാഹാര സമരം ഏറ്റെടുത്തത്.


Also Read: സ്വകാര്യ സര്‍വകലാശാല ബില്ല് പാസാക്കി നിയമസഭ; ഇടതു സർക്കാരിന്റെ പുതുകാൽവയ്പ്പെന്ന് മന്ത്രി ആർ. ബിന്ദു


ശോഭയ്ക്ക് പകരം മറ്റൊരു ആശാ വർക്കർ സമരമേറ്റെടുത്തു. കുളത്തൂർ എഫ്എച്ച്സിയിലെ ആശാ വർക്കർ ഷൈലജ എസ് ആണ് നിരഹാര സമരം ഏറ്റെടുത്തത്. എം.എ. ബിന്ദു, കെ.പി. തങ്കമണി എന്നിവർ ആറാം ദിവസവും നിരാഹാര സമരം തുടരുകയാണ്.




അതേസമയം, ഈ നിമിഷം വരെ സമരം ഒത്ത് തീർപ്പാക്കണം എന്നാവശ്യപ്പെട്ട് ആശാ വർക്കർമാർ  ഒരു കത്ത് പോലും നൽകിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വലിയ തുകയാണ് ചോദിക്കുന്നതെന്നും അതെങ്ങനെ കൊടുക്കാൻ കഴിയുമെന്നും വിദ്യാഭ്യാസ മന്ത്രി ചോദിച്ചു. നയപരമായ തീരുമാനവും സാമ്പത്തിക പ്രതിസന്ധിയും അതിനു കാരണമാണ്. കേന്ദ്രം കൂടി ഇടപ്പെട്ട് പരിഹാരം കാണണം. ആശമാർ തൊഴിൽ മന്ത്രിയായ തനിക്ക് ഒരു കത്ത് പോലും നൽകിയിട്ടില്ല. പ്രശ്നം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. അപ്പോൾ തന്നെ ദുഷ്ടലാക്ക് മനസിലാകുമെന്നും എസ്‌യുസിഐയെ കൂട്ടുപിടിച്ചുള്ള രാഷ്ട്രീയ സമരമാണ് നടത്തുന്നതെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Also Read: ചെന്താമര ലക്ഷ്മിയെ കൊല്ലുന്നത് കണ്ടതായി ദൃക്‌സാക്ഷിയുടെ മൊഴി; 480 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

ആശമാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ശിവൻകുട്ടി അറിയിച്ചു. ആശമാരുടെ വേതനം കൂട്ടാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ല‌. 100 കുട നൽകി അഭിപ്രായം പറഞ്ഞു പോകാം. അങ്ങനെ അല്ല വേതനം കൂട്ടലെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു. കേന്ദ്ര തൊഴിൽ നിയമങ്ങൾ പ്രകാരം സ്‌കീം തൊഴിലാളികൾക്ക് പൂര്‍ണതൊഴിലാളി പദവി നൽകണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് ശിവന്‍കുട്ടി കത്തയച്ചത്. അംഗൻവാടി തൊഴിലാളികൾ, ആശാ തൊഴിലാളികൾ, ഉച്ചഭക്ഷണ തൊഴിലാളികൾ, മറ്റ് സ്‌കീം അധിഷ്ഠിത തൊഴിലാളികൾ എന്നിവർക്ക് അർഹമായ അവകാശങ്ങൾ നൽകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. 

Also Read
user
Share This

Popular

KERALA
WORLD
ഹെഡ്ഗേവാർ വിവാദം: പാലക്കാട് നഗരസഭയിൽ തല്ലുമാല, ബിജെപി-പ്രതിപക്ഷ കൗൺസിലർമാർ ഏറ്റുമുട്ടി