ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെയും യുവാവിന്റെ അമ്മയെയും ഗുണ്ടാ സംഘങ്ങള്‍ എത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
കൊച്ചി മുളവുകാട് പട്ടാപകല്‍ വടിവാളുമായി ഗുണ്ടാ സംഘത്തിന്റെ പോര്‍വിളി. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് പിടികൂടി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് പിടിയിലായത്.സുഹൃത്തുക്കള്‍ തമ്മില്‍ മദ്യപിച്ച് ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു.
നടുറോഡിലാണ് വടിവാളടക്കമുള്ള ആയുധങ്ങളുമായി ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയതിന്റെ ദൃശ്യങ്ങള്‍ ന്യൂസ് മലയാളത്തിന് ലഭിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെയും യുവാവിന്റെ അമ്മയെയും ഗുണ്ടാ സംഘങ്ങള്‍ എത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇവരുടെ കട തല്ലി തകര്‍ക്കുകയും ചെയ്തു.
വൈപ്പിന്‍ സ്വദേശികളായ തേവരക്കാട്ടു വീട്ടില്‍ മാനുവല്‍, പത്തുവീട്ടില്‍ അനൂപ്, പുളിയില്‍ വീട്ടില്‍ സുനാസ്, അജിമൂസവളപ്പില്‍ മുഹമ്മദ് റാഫി, എനാട്ടുകുളം വീട്ടില്‍ അനീഷ് എന്നിവരെയാണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്.