fbwpx
ജർമനിയിൽ റെയിൽവെ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ കത്തിയുമായി ആക്രമണം; 12 പേർക്ക് പരിക്ക്
logo

ന്യൂസ് ഡെസ്ക്

Posted : 24 May, 2025 08:36 AM

ആക്രമണത്തിൽ പരിക്കേറ്റ ആറു പേരുടെ നില ഗുരുതരമാണ്

WORLD

ജർമനിയിൽ റെയിൽവെ സ്റ്റേഷനിൽ നടന്ന ആക്രമണത്തിൽ 12 പേർക്ക് പരിക്ക്. കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. ഹാംബുര്‍ഗിലെ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലായിരുന്നു സംഭവം. പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ആളുകളെയാണ് അക്രമി ലക്ഷ്യമിട്ടതെന്നും ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.


39 വയസുള്ള യുവതിയെ സംഭവ സ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ആക്രമണത്തിൽ പരിക്കേറ്റ ആറു പേരുടെ നില ഗുരുതരമാണ്. സംഭവത്തെ തുടർന്ന് നാലു ട്രാക്കുകള്‍ അടച്ചിട്ടു. ദീര്‍ഘദൂര ട്രെയിനുകള്‍ വൈകിയതായും റിപ്പോർട്ടുകളുണ്ട്.


Also Read; ആപ്പിളിന് ട്രംപിന്‍റെ താരിഫ് ഭീഷണി; ഐഫോണുകള്‍‌ യുഎസിന് പുറത്ത് നിർമിച്ചാൽ 25 ശതമാനം ഇറക്കുമതി തീരുവ

KERALA
സാമ്പത്തിക ഇടപാടിനെച്ചൊല്ലി തർക്കം; റാപ്പർ ഡബ്സി അറസ്റ്റില്‍
Also Read
user
Share This

Popular

KERALA
KERALA
IMPACT | 'ആദിവാസികളെ കബളിപ്പിച്ചവരെ വെറുതെ വിടില്ല' അട്ടപ്പാടിയിൽ ഭൂപരിഷ്കരണ നിയമം ലംഘിച്ച് ഭൂമി കച്ചവടമെന്ന വാർത്തയിൽ ഇടപെട്ട് റവന്യൂ മന്ത്രി