അങ്ങനെ വൈകിയെത്തുന്ന ട്രെയിനുകളിൽ കയറി. ടിക്കറ്റിന്റെ മുഴുവൻ പണവും റീഫണ്ടായി തിരികെ വാങ്ങി. മൂന്ന് വർഷത്തിനുള്ളിൽ 1.06 ലക്ഷത്തിലധികം രൂപയാണ് ഇയാൾ ലാഭിച്ചത്.
യാത്രകൾക്ക് ട്രെയിൻ തെരഞ്ഞെടുക്കുന്ന നിരവധിപ്പേരുണ്ട്. അത്യാവശ്യ ഘട്ടത്തിലായാലും സൗകര്യപ്രദമായ സമയമെടുത്തുള്ള യാത്രകൾക്കായാലും ട്രെയിൻ ആശ്രയിക്കുന്നവർക്ക് വെല്ലുവിളിയാകുന്നത് സമയത്തിലുണ്ടാകുന്ന മാറ്റമാണ്. വേഗമേറിയ യാത്രാ സംവിധാനമാണെങ്കിലും ലേറ്റായാൽ എട്ടിൻ്റെ പണിയാണ്. എന്നാൽ ഇങ്ങനെ ട്രെയിൻ വൈകി പണി കിട്ടിയാൽ അതിനെ സഹായമാക്കാനും ചില വഴികളുണ്ടത്രേ.
ബ്രിട്ടണിൽ ട്രെയിൻ ലേറ്റാകുന്നത് ഫലപ്രദമായി ഉപയോഗിച്ച് പണം ലാഭിച്ച യുവാവാണ് ഇപ്പോൾ വാർത്തകളിലെ താരം. സാധാരണ ഗതിയിൽ ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി യാത്രാ സംവിധാനമാണ് ട്രെയിൻ എങ്കിലും ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ കനത്ത പിഴ നൽകേണ്ടതായി വുരം. മൂന്ന് വർഷത്തോളം ട്രെയിൻ യാത്ര ചെയ്ത് വൻ തുക ലാഭിച്ചാണ് ബ്രിട്ടണിലെ എഡ് വൈസ് എന്നയാൾ വാർത്തകളിൽ ഇടം പിടിച്ചത്. ഇങ്ങനെ പണം ലാഭിച്ചത് ഒരു തരത്തിൽ പറഞ്ഞാൽ റെയിൽവെയെ കബളിപ്പിച്ചാണ്. എന്നാൽ ഇയാൾക്കെതിരെ നടപടിയെടുക്കാൻ കഴിയില്ല എന്നതാണ് കൗതുകം.
ബ്രിട്ടീഷ് ട്രെയിൻ ഡിലേ റൂൾസ് അനുസരിച്ച്, യാത്രക്കാർക്ക് 15 മിനിറ്റ് വൈകിയാൽ 25% റീഫണ്ടും, 30 മിനിറ്റ് വൈകിയാൽ 50% റീഫണ്ടും, ഒരു മണിക്കൂറിൽ കൂടുതൽ വൈകിയാൽ മുഴുവൻ റീഫണ്ടും ലഭിക്കും. ഈ നിയമമാണ് എഡ് പൂർണ്ണമായും പ്രയോജനപ്പെടുത്തിയത്. അങ്ങനെ വൈകിയെത്തുന്ന ട്രെയിനുകളിൽ കയറി. ടിക്കറ്റിന്റെ മുഴുവൻ പണവും റീഫണ്ടായി തിരികെ വാങ്ങി. മൂന്ന് വർഷത്തിനുള്ളിൽ 1.06 ലക്ഷത്തിലധികം രൂപയാണ് ഇയാൾ ലാഭിച്ചത്.
Also Read; രണ്ടാനമ്മ എന്നാൽ നെഗറ്റീവ് ഫീലോ?; എങ്കിൽ ബോണസ് മോം ആയാലോ ?
പണിമുടക്കുകൾ, എന്തെങ്കിലും അറ്റകുറ്റപ്പണികൾ, മോശമായ കാലാവസ്ഥ എന്നിങ്ങനെയുള്ള കാരണങ്ങളാലാണ് പ്രധാനം മായും ട്രെയിനുകൾ വൈകിയോടുക. ഇത് കണ്ടെത്തി, വൈകിയോടുന്ന ട്രെയിനുകളും റൂട്ടും മനസിലാക്കിയാണ് എഡ് തൻ്റെ യാത്രകൾ പ്ലാൻ ചെയ്തിരുന്നത്.
പലപ്പോഴും പണം ചെലവാക്കാതെ തന്നെ ഇയാൾ ട്രെയിനുകളിൽ കയറി. റെയിൽവേയ്ക്ക് ഇത് അറിയുമായിരുന്നിട്ടും എഡിനെതിരെ നടപടി എടുക്കാൻ ഒരു നിർവാഹവും ഇല്ല. എഡിനു ലഭിച്ച ഭാഗ്യം എല്ലാവരേയും തുണയ്ക്കണമെന്നില്ല. എങ്കിലും ഗതാഗത സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുമ്പോൾ ടിക്കറ്റ് എടുക്കാതിരിക്കുന്നത് ഗുണം ചെയ്യില്ല. അതോടൊപ്പം തന്നെ സേവനത്തിൽ വീഴ്ചവന്നാൽ നമുക്ക് ലഭിക്കേണ്ട നഷ്ടപരിഹാരങ്ങളെക്കുറിച്ചും മനസിലാക്കി വയ്ക്കുക.