കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ ഐക്യം ഉറപ്പാക്കുകയും ചെയ്യണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി പൂര്‍ത്താക്കിയതിൽ പ്രതികരണവുമായി സിപിഐഎം. പഹല്‍ഗാം ആക്രമണത്തിന് കാരണക്കാരായവരെ നിയമ നടപടി നേരിടുന്നതിനായി ഇന്ത്യയ്ക്ക് കൈമാറണമെന്നതില്‍ സമ്മര്‍ദ്ദം തുടരുമെന്നും പ്രസ്തവാനയില്‍ പറയുന്നു.
സര്‍വകക്ഷി യോഗത്തില്‍ ഭീകരവാദത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് എല്ലാ രാഷ്ട്രീയ കക്ഷികളും പിന്തുണ നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ ഐക്യം ഉറപ്പാക്കുകയും ചെയ്യണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
പഹല്‍ഗാമിലെ ആക്രമണം ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നും ഇന്ത്യന്‍ സൈന്യം ശക്തായി തിരിച്ചടിച്ചുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. രാജ്യത്തിന് ആത്മവിശ്വാസം നല്‍കുന്ന രീതിയില്‍ ഭീകരാക്രമണത്തിനെതിരെ ശക്തമായ പ്രതികരണം വേണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ പ്രസ്ഥാനങ്ങളൊഴിച്ച് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആക്രമണത്തെ അപലപിക്കുകയും കുറ്റവാളികള്‍ക്കെതിരായ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഭീകരരുടെ ഒന്‍പത് കേന്ദ്രങ്ങളാണ് ഇന്ത്യ തിരിച്ചടിയില്‍ തകര്‍ത്തത്. ലഷ്‌കറെ ത്വയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് അടക്കമുള്ളവയുടെ ഭീകരവാദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ള കേന്ദ്രങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം. ഒമ്പത് ഭീകരവാദ കേന്ദ്രങ്ങളില്‍ അഞ്ചെണ്ണം പാക് അധീന കശ്മീരിലും നാലെണ്ണം പാകിസ്ഥാനിലുമായാണ്. ജെയ്ഷ്-ഇ-മുഹമ്മദിന്റെ ശക്തികേന്ദ്രമായി കരുതപ്പെടുന്ന സ്ഥലമാണ് ബഹവല്‍പൂര്‍. കശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനുള്ള ഗതാഗത, ലോജിസ്റ്റിക്സ് പോയിന്റുകളായി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയ സ്ഥലങ്ങളാണ് മുസാഫറാബാദും ഭീംബറും.
എല്ലാ ആക്രമണങ്ങളും അവയുടെ ലക്ഷ്യങ്ങള്‍ നേടിയതായും ഭീകരരുടെ കമാന്‍ഡ് സെന്ററുകള്‍, പരിശീലന ക്യാംപുകള്‍, ആയുധ ഡിപ്പോകള്‍, സ്റ്റേജിങ് സൗകര്യങ്ങള്‍ എന്നിവ നശിപ്പിച്ചതായും ഇന്ത്യ അറിയിച്ചു. പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
പുലര്‍ച്ചെ, 1.05 മുതല്‍ 1.30 വരെ ഇരുപത്തിയഞ്ച് മിനുട്ട് നീണ്ടു നിന്നതായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടവരില്‍ ജെയ്ഷ്-ഇ-മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങളും ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബഹവല്‍പൂരില്‍ മസൂദ് അസ്ഹറിന്റെ സഹോദരി അടക്കം പത്ത് കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരണം.
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ 25 ഇന്ത്യന്‍ പൗരരും ഒരു നേപ്പാളി പൗരനുമാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ പല പാകിസ്ഥാനെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുകയും നടപടികളിലേക്ക് കടക്കുകയും ചെയ്തിരുന്നു.