1934 മുതൽ 1963 വരെ കൊടും കുറ്റവാളികൾക്കായുള്ള അതിസുരക്ഷാ ജയിലിലായാണ് അൽകട്രാസ് പ്രവർത്തിച്ചത്. കൊടുംകുറ്റവാളികളെ മാത്രം പാർപ്പിച്ചിരുന്ന ഇവിടെ 336 സെല്ലുകളുണ്ടായിരുന്നത്. പിന്നീട് പല കാരണങ്ങളാൽ അടച്ചു.
62 വർഷമായി പൂട്ടിക്കിടക്കുന്ന സാൻ ഫ്രാൻസിസ്കോ ദ്വീപിലെ കുപ്രസിദ്ധ ജയിലാണ് അൽകട്രാസ്. ക്ലിൻ്റ് ഈസ്റ്റ് വുഡിൻ്റെ ഹോളിവുഡ് സിനിമയിലൂടെ ലോകം കണ്ടറിഞ്ഞ അതിസുരക്ഷാ ജയിൽ. കാലിഫോർണിയയിലെ പ്രധാന ടൂറിസം സ്പോട്ടായി മാറിയ അൽകട്രാസ് പുനരുദ്ധരിച്ച് വീണ്ടും ജയിലാക്കി മാറ്റാനുള്ള നീക്കത്തിലാണിപ്പോൾ ഡോണൾഡ് ട്രംപ്.
വിഖ്യാത ഹോളിവുഡ് സംവിധായകൻ ക്ലിന്റ് ഈസ്റ്റ് വുഡ് നായകനായ ഡോൺ സീഗൽ സംവിധാനം ചെയ്ത് 1979 ൽ പുറത്തിറങ്ങിയ സിനിമ എസ്കേപ് ഫ്രം അൽകട്രാസ്. 80 കളിലെ ഏറ്റവും കൂടുതൽ പണംവാരി ഹോളിവുഡ് പടമായിരുന്നു എസ്കേപ് ഫ്രം അൽകട്രാസ്. അത് കണ്ടവർക്കറിയാം ആ ജയിലിന്റെ ലോകം എങ്ങനെയെന്ന്. കടലിന്നഭിമുഖമായി നിൽക്കുന്ന ജയിൽ. രക്ഷപ്പെടാൻ ഒരു പഴുതും തരാത്ത തരം സുരക്ഷ. അഥവാ ജയിൽ ചാടിയാൽ തന്നെ ആഴമുള്ള കടലിലേക്ക് എടുത്ത് ചാടണം. രക്ഷപ്പെടുക അവിടെയും അസാധ്യം. ചെകുത്താനും കടലിനുമിടയിലെ ജയിൽവാസമെന്ന് ചുരുക്കം. ക്ലിൻ്റ് ഈസ്റ്റ് വുഡ് ജയിൽപുള്ളിയായി തടവ് ചാടാൻ ശ്രമിക്കുന്ന ചിത്രമാണിത്.
1962 ലെ ഒരു യഥാർഥ സംഭവ കഥയെ അടിസ്ഥാനമാക്കി ഇതേപേരിൽ എഴുതപ്പെട്ട നോവലിൻ്റെ ചലച്ചിത്ര ഭാഷ്യമായിരുന്നു സിനിമ. ഷോൺ കോണറിയും നിക്കോളാസ് കേജും മുഖ്യവേഷം ചെയ്ത ദ റോക്ക് എന്ന ഹോളിവുഡ് സിനിമയാണ് അൽകട്രാസ് ജയിൽ പശ്ചാത്തലമാക്കിയ മറ്റൊരു പ്രസിദ്ധ ചിത്രം. കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ കടൽത്തീരത്തെ ഒരുകാലത്ത് കുപ്രസിദ്ധമെന്ന് അറിയപ്പെട്ട അൽകട്രാസ് തുറക്കാനാണിപ്പോൾ ഡോണൾഡ‍് ട്രംപിന്റെ നീക്കം.
1934 മുതൽ 1963 വരെ കൊടും കുറ്റവാളികൾക്കായുള്ള അതിസുരക്ഷാ ജയിലിലായാണ് അൽകട്രാസ് പ്രവർത്തിച്ചത്. കൊടുംകുറ്റവാളികളെ മാത്രം പാർപ്പിച്ചിരുന്ന ഇവിടെ 336 സെല്ലുകളുണ്ടായിരുന്നത്. പിന്നീട് പല കാരണങ്ങളാൽ അടച്ചു. ജയിൽ സുരക്ഷയും ഭക്ഷണവും വെള്ളവും എത്തിക്കലും 60 കളിൽ ദുഷ്കരമാകുകയും വലിയ ചെലവ് നേരിടുകയും ചെയ്തതിനെ തുടർന്നാണ് ജയിൽ പൂട്ടിയത്. പിന്നീട് പ്രധാന ടൂറിസം മേഖലയായി മാറ്റപ്പെട്ടു. നിലവിൽ അൽകട്രാസ് യുഎസ് നാഷണൽ പാർക്സ് ഡിപാർമെന്റിന് കീഴിലെ വിനോദസഞ്ചാര കേന്ദ്രമാണ്.
എന്നാൽ അൽകട്രാസ് തുറന്ന് വീണ്ടും ജയിലാക്കി തന്നെ മാറ്റാനുള്ള വിപുലീകരണ പദ്ധതി പ്രഖ്യാപനമാണിപ്പോൾ ട്രംപ് നടത്തിയിരിക്കുന്നത്. യുഎസ് ബ്യൂറോ ഓഫ് പ്രിസൺ, ഡിപാർമെന്റ് ഓഫ് ലോ ആന്റ് ജസ്റ്റിസ്, എഫ്ബിഐ, ആഭ്യന്തര സുരക്ഷാ വിഭാഗം എന്നിവയ്ക്ക് ജയിൽ തുറക്കാനുള്ള നടപടിക്രമം സംബന്ധിച്ച് നിർദേശങ്ങൾ നൽകിയിരിക്കുകയാണ് ട്രംപ് ഭരണകൂടം.