എട്ട് മണി മുതൽ മൂന്ന് മണിക്കൂറാണ് ജില്ലയില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
തിരുവനന്തപുരം ജില്ലയിൽ മൂന്ന് മണിക്കൂർ റെഡ് അലേർട്ട്. ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എട്ട് മണി മുതൽ മൂന്ന് മണിക്കൂറാണ് റെഡ് അലേർട്ട്.
നാളെ (24-05-25) കണ്ണൂരും കാസര്‍ഗോഡും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇരു ജില്ലകളിലും നാളെ റെഡ് അലേര്‍ട്ട് ആണ്. ഇതുകൂടാതെ നാളെ ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
Also Read: കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; മൂന്ന് ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിർദേശം
ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഈ ജില്ലകള്‍ക്ക് പുറമെ പത്തനംതിട്ടയിലും റെഡ് അലേര്‍ട്ട് ആണ്.