അതേസമയം അസ്ഗറലിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് മുശാവറയിൽ നടന്ന ചർച്ചയിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് ബഹാവുദ്ദീൻ നദ്‌വി.
അസ്ഗറലി ഫൈസിയെ പുറത്താക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ. ഇക്കാര്യം പട്ടിക്കാട് ജാമിഅ നൂരിയ കോളേജ് ഭരണസമിതിയോട് ആവശ്യപ്പെടാൻ സമസ്ത കേന്ദ്ര മുശാവറ യോഗത്തിൽ തീരുമാനമായി. അതേസമയം അസ്ഗറലിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് മുശാവറയിൽ നടന്ന ചർച്ചയിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് ബഹാവുദ്ദീൻ നദ്‌വി.
ഇന്ന് കോഴിക്കോട് വച്ച് ചേർന്ന സമസ്ത കേന്ദ്ര മുശാവറ യോഗത്തിലാണ് നടപടി പുനഃപരിശോധിക്കാൻ തീരുമാനമായത്. സംയുക്ത സുന്നി സംഘടനകളുടെ വഖ്ഫ് സംരക്ഷണ മഹാ സമ്മേളനത്തിൽ ജിഫ്രി തങ്ങൾ പങ്കെടുത്തതും യോഗത്തിൽ ചർച്ചയായി. ഇത്തരം പരിപാടികളിൽ സമസ്തയുടെ നേതാക്കൾ സഹകരിക്കുമ്പോൾ മുശാവറയിൽ ചർച്ച ചെയ്യണമെന്നാണ് യോഗത്തിൽ ഉയർന്ന ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സമസ്തക്ക് ലഭിച്ച പരാതി പരിശോധിക്കാൻ സമിതിയെയും നിശ്ചയിക്കാനും തീരുമാനിച്ചു.
പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്നും പുറത്താക്കിയ സമസ്ത കേന്ദ്ര മുശാവറ അംഗവും, അധ്യാപകനുമായ അസ്ഗറലി ഫൈസിക്ക് പിന്തുണയുമായി സമസ്തയിലെ ലീഗ് വിരുദ്ധർ നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെ സമസ്തയിലെ വിഭാഗീയത പുറത്തുവന്നു. എസ്കെഎസ്എസ്എഫ് ആദർശ സമ്മേളനത്തിൽ അസ്ഗലി ഫൈസി, സാദിഖലി തങ്ങളെ പരോക്ഷമായി വിമർശിച്ചിരുന്നു.
ആദര്‍ശത്തെയാണ് മുറുകെ പിടിക്കേണ്ടതെന്നും എല്ലായിടത്തും കയറി നിരങ്ങുന്നവര്‍ നാല്‍ക്കാലികള്‍ക്ക് സമാനമാണെന്നുമായിരുന്നു, അസ്ഗറലി ഫൈസിയുടെ പരാമർശം. ഇതിനുപിന്നാലെയാണ് ജാമിഅ നൂരിയ്യയിൽ നിന്നും അസ്ഗറലി ഫൈസിയെ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് പുറത്താക്കിയത്. പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്നും പുറത്താക്കിയ സമസ്ത കേന്ദ്ര മുശാവറ അംഗവും, അധ്യാപകനുമായ അസ്ഗറലി ഫൈസിക്ക് പിന്തുണയുമായി സമസ്തയിലെ ലീഗ് വിരുദ്ധർ രംഗത്തെത്തിയതോടെയാണ് സമസ്തയിലെ വിഭാഗീയത മറനീക്കി പുറത്തുവന്നത്.