വൈക്കം പള്ളിപ്രത്ത്ശേരി മൂശാറത്തറ വീട്ടിൽ കബിൽ (28) ആണ് മരിച്ചത്
സിനിമ ഷൂട്ടിങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. വൈക്കം പള്ളിപ്രത്ത്ശേരി മൂശാറത്തറ വീട്ടിൽ കബിൽ (28) ആണ് മരിച്ചത്. മൂകാംബികയിലെ സൗപർണികയിൽ വെച്ചായിരുന്നു അപകടം.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടം സംഭവിക്കുന്നത്. കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാനാണ് കബിൽ കർണാടകയിലെത്തുന്നത്. സിനിമയുടെ ഷൂട്ടിങ്ങിനു ശേഷം പുഴയിൽ ഇറങ്ങി കുളിക്കാനിറങ്ങിയതായിരുന്നു യുവാവ്. പിന്നാലെ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് ഉടൻ മുങ്ങിയെടുത്ത് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ALSO READ: വർക്കലയിൽ വളർത്തുനായയെ ഉപയോഗിച്ച് മധ്യവയസ്‌കനെ ആക്രമിച്ചു; പ്രതി ഒളിവിൽ
ഓഡിഷൻ വഴിയാണ് കബിൽ കാന്താരയുടെ രണ്ടാം ഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. നിരവധി ടെലിഫിലിമുകളിൽ കബിൽ അഭിനയിച്ചിട്ടുണ്ട്.