കഴിഞ്ഞ കുറച്ചു നാളുകളായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു നീതു
കോട്ടയം കറുകച്ചാലിൽ വാഹനാപകടത്തിൽ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. യുവതിയെ മുൻ സുഹൃത്ത് മനഃപ്പൂർവ്വം കാറിടിപ്പിച്ചതാണെന്നാണ് പൊലീസ് നിഗമനം. ചങ്ങനാശ്ശേരിയിലെ ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരിയായ കൂത്രപ്പള്ളി സ്വദേശി നീതു നായരാണ് മരിച്ചത്. യുവതിയുടെ മുൻ സുഹൃത്ത് അൻഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ALSO READ: "അസ്ഗറലി ഫൈസിയെ പുറത്താക്കിയ നടപടി പുനഃപരിശോധിക്കണം": സമസ്ത കേന്ദ്ര മുശാവറ
ചൊവ്വാഴ്ച രാവിലെ കറുകച്ചാൽ വെട്ടുകല്ലിന് സമീപത്ത് വെച്ചാണ് നീതുവിനെ വാഹനം ഇടിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു നീതു. നീതുവിൻ്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അൻഷാദിലേക്ക് എത്തിയത്. അൻഷാദിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ് പൊലീസ്.