ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹാന്‍ ജോങ്ങി് ചൊവ്വാഴ്ചയാണ് മരിച്ചതെന്ന് കമ്പനി അറിയിച്ചു
ദക്ഷിണ കൊറിയന്‍ ടെക് ഭീമനായ സാംസങ് ഇലക്ട്രോണിക്‌സ് സഹ സിഇഒ ഹാന്‍ ജോങ്-ഹീ (63) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹാന്‍ ജോങ്ങി് ചൊവ്വാഴ്ചയാണ് മരിച്ചതെന്ന് കമ്പനി അറിയിച്ചു.
സാംസങ്ങില്‍ മുപ്പത് വര്‍ഷത്തിലേറെ സേവനമനുഷ്ടിച്ച വ്യക്തിയാണ് ഹാന്‍ ജോങ് ഹീ. കമ്പനിയുടെ ഡിസ്‌പ്ലേ വിഭാഗത്തില്‍ ജോലി ചെയ്താണ് ഹാന്‍ ജോങ് തന്റെ കരിയര്‍ ആരംഭിച്ചത്. മൂന്ന് വര്‍ഷം മുമ്പാണ് സാംസങ് ഇലക്ട്രോണിക്‌സിന്റെ സഹ സിഇഒ ആയി ഹാന്‍ ജോങ് ചുമതലയേല്‍ക്കുന്നത്. സോണി ഗ്രൂപ്പ് കോര്‍പ്പ് പോലുള്ള എതിരാളികളെ പിന്തള്ളി സാംസങ് ഇലക്ട്രോണിക്‌സിനെ ടിവി വിപണിയിലെ മുന്‍നിരയില്‍ എത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
Also Read: മെഡിക്കൽ ലോണോ അതോ പേഴ്സണൽ ലോണോ?; അത്യാവശ്യ ഘട്ടത്തിൽ ഏത് തെരഞ്ഞെടുക്കും!
എസ്‌കെ ഹൈനിക്സ് ഇന്‍കോര്‍പ്പറേറ്റഡില്‍ നിന്ന് എഐ മെമ്മറി മേഖലയില്‍ ഉയര്‍ന്ന മത്സരവും ഇലക്ട്രോണിക്‌സ് രംഗത്തെ മന്ദഗതിയും നേരിടുന്ന സമയത്താണ് ഹാന്‍ ജോങ്ങിന്റെ അപ്രതീക്ഷിത വിയോഗം.