fbwpx
നൈറ്റ് പട്രോളിങ്ങുമായി റോഷനും ദിലീഷ് പോത്തനും; ഷാഹി കബീർ ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 15 May, 2025 06:25 PM

യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രം പ്രഖ്യാപനം മുതൽ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

MOVIE


'ഇലവീഴാപൂഞ്ചിറ'യ്ക്ക് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റോന്ത്'. ഈയടുത്ത് തിയേറ്ററുകളിൽ സൂപ്പർ ഹിറ്റ് അടിച്ച 'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം ഷാഹിയുടെ തിരക്കഥയിൽ എത്തുന്ന ചിത്രം കൂടിയാണിത്. ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൻ്റെ റിലീസ് പ്രഖ്യാപിച്ചു.

ജൂൺ 13ന് 'റോന്ത്' തിയേറ്ററുകളിലെത്തും. രണ്ട് പൊലീസുകാരുടെ ഔദ്യോഗിക ജീവിതത്തിലൂടേയും വ്യക്തി ജീവിതത്തിലൂടേയും സഞ്ചരിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണിത്. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രം പ്രഖ്യാപനം മുതൽ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.


Also Read; ആമിര്‍ ഖാനോ ജൂനിയര്‍ എന്‍ടിആറോ? ആരാകും ദാദാസാഹിബ് ഫാല്‍ക്കെ?


ഫെസ്റ്റിവല്‍ സിനിമാസിന്റെ ബാനറില്‍ പ്രമുഖ സംവിധായകന്‍ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്‌ചേഴ്‌സിന് വേണ്ടി വിനീത് ജെയിനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിര്‍മാതാവ്. ഛായാഗ്രഹണം മനേഷ് മാധവൻ. ടൈംസ് ഗ്രൂപ്പിന്റെ സബ്‌സിഡറി കമ്പനിയായ ജംഗ്ലീ പിക്ചേഴ്‌സ് ആദ്യമായാണ് മലയാളത്തില്‍ ഒരു ചിത്രം നിര്‍മിക്കുന്നത്.

KERALA
നിയമനടപടികളെ ഭയക്കുന്നില്ല, കൊലക്കുറ്റം ഒന്നുമല്ലല്ലോ: ജി. സുധാകരന്‍
Also Read
user
Share This

Popular

KERALA
KERALA
മലപ്പട്ടത്തെ സംഘർഷം; യൂത്ത് കോൺഗ്രസ് ആസൂത്രണം ചെയ്തതെന്ന് സിപിഐഎം, പ്രകോപനമുണ്ടാക്കിയത് സിപിഐഎമ്മെന്ന് കോൺഗ്രസ്