കണ്ടല അരുമാനൂർ സ്വദേശി അജീറിന് (30) ആണ് കുത്തേറ്റത്
തിരുവനന്തപുരം കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു. കണ്ടല അരുമാനൂർ സ്വദേശി അജീറിന് (30) ആണ് കുത്തേറ്റത്. കണ്ടല കാട്ടുവിള സ്വദേശി കിരൺ കണ്ണൻ ആണ് കുത്തിയത്.
ബിയർ കുപ്പി ഉപയോഗിച്ച് കഴുത്തിനാണ് കുത്തിയത്. മദ്യപാനത്തിനിടെയിലെ തർക്കമാണ് അക്രമത്തിന് കാരണം.