വാഴപ്ലാംകുടി അജിൻ (15), കളപുരക്കൽ ക്രിസ്റ്റി (13) എന്നിവരാണ് മരിച്ചത്
വയനാട് വാളാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു. വാഴപ്ലാംകുടി അജിൻ (15), കളപുരക്കൽ ക്രിസ്റ്റി (13) എന്നിവരാണ് മരിച്ചത്. വാളാട് പുലിക്കാട്ട് കടവ് പുഴയിൽ വൈകിട്ട് നാലരയോടെയായിരുന്നു അപകടം.
ALSO READ: നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ്: വിദ്യാർഥിയെയും മാതാവിനെയും വിട്ടയച്ചു
കുളിക്കാൻ ഇറങ്ങിയ സമയത്ത് ഇരുവരും അബദ്ധത്തിൽ ഒഴുക്കിൽ പെടുകയായിരുന്നു. കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ് ഇരുവരും. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്നു കുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി. മരിച്ച വിദ്യാർഥികൾ ഇരുവരും ബന്ധുക്കളാണ്.