fbwpx
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു! സമ്പൂർണ പട്ടിക
logo

ന്യൂസ് ഡെസ്ക്

Posted : 10 May, 2025 07:52 AM

വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ 32 വിമാനത്താവളങ്ങളാണ് മെയ് 15 വരെ അടച്ചത്

NATIONAL


ഇന്ത്യ- പാക് സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലെത്തി നിൽക്കെ രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങള്‍ താൽക്കാലികമായി അടച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം. വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ 32 വിമാനത്താവളങ്ങളാണ് മെയ് 15 വരെ അടച്ചത്. യാത്രാവിമാന സർവീസുകള്‍ താത്കാലികമായി നിർത്തിവെച്ചതായി വ്യോമയാന മന്ത്രാലയം പ്രസ്ഥാവന പുറത്തിറക്കി.


ALSO READ: പാക് ഡ്രോണുകളെ തകർത്ത് ഇന്ത്യൻ പ്രതിരോധം; കനത്ത തിരിച്ചടി നേരിട്ടിട്ടും ആക്രമണം തുടർന്ന് പാകിസ്ഥാൻ



താൽക്കാലികമായി അടച്ച വിമാനത്താവളങ്ങൾ ഇതൊക്കെ:


ആദംപൂർ, അംബാല, അമൃത്‍സർ, അവന്തിപൂർ, ബഥിൻഡ, ഭുജ്, ബിക്കാനീർ, ചണ്ഡീഗഡ്, ഹൽവാര, ഹിന്ദോൺ, ജമ്മു, ജയ്സാൽമർ, ജാമ്നഗർ, ജോധ്പൂർ, കന്ദ്‍ല, കാംഗ്ര (ഗഗൽ), കേഷോദ്, കിഷൻഗഡ്, കുളു മണാലി (ഭുന്തർ), ലേ, ലുധിയാന, മുന്ദ്ര, നാലിയ, പത്താൻകോട്ട്, പട്യാല, പോർബന്ദർ, രാജ്കോട്ട് (ഹിരാസാർ), സർസാവ, ഷിംല, ശ്രീനഗർ, തോയ്സ്, ഉത്തർലേ

സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്നും മെയ് 9 മുതൽ മെയ് 15 വരെ നിയന്ത്രണം തുടരുമെന്നും സിവിൽ ഏവിയേഷൻ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) അറിയിച്ചു.


ALSO READ: ഇരുരാജ്യങ്ങളും സംയമനം പാലിക്കണം; സംഘർത്തെ അപലപിച്ച് ജി7 രാജ്യങ്ങളുടെ പ്രസ്ഥാവന


ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും പ്രവേശനം നിരോധിച്ചിരിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വ്യാജ വാർത്തയാണെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. സുരക്ഷാ ഭീഷണി നിലനിൽക്കുന്ന വിമാനത്താവളങ്ങൾ മാത്രമാണ് അടച്ചിരിക്കുന്നതെന്നും അറിയിച്ചിരുന്നു.

Also Read
user
Share This

Popular

NATIONAL
NATIONAL
അതിർത്തികളിൽ പാക് പ്രകോപനം തുടരുന്നു; പാക് പോസ്റ്റുകളും ഭീകരരുടെ ലോഞ്ചിങ് പാഡുകളും തകർത്ത് ഇന്ത്യൻ സൈന്യം