fbwpx
ഹെഡ്ഗേവാർ വിവാദം: പാലക്കാട് നഗരസഭയിൽ തല്ലുമാല, ബിജെപി-പ്രതിപക്ഷ കൗൺസിലർമാർ ഏറ്റുമുട്ടി
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Apr, 2025 01:48 PM

പേരിടാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും പേരിട്ടത് മാറ്റാനല്ലെന്ന് ബിജെപിയും തിരിച്ചടിച്ചതോടെ പ്രശ്നം കൂടുതൽ വഷളാവുകയായിരുന്നു.

KERALA


പാലക്കാട് നഗരസഭയിൽ ബിജെപി-പ്രതിപക്ഷ കൗൺസിലർമാർ ഏറ്റുമുട്ടി. ബഡ്‌സ് സ്കൂളിന് ഹെഡ്ഗേവാറിൻ്റെ പേരിടുന്നതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. പാലക്കാടിനെ അപമാനിച്ച ബിജെപി മാപ്പ് പറയണമെന്നാവശ്യപ്പെട്ടു കൊണ്ട് പ്ലക്കാർഡ് ഉയർത്തിയാണ് പ്രതിപക്ഷ കൗൺസിലർമാർ ആദ്യം പ്രതിഷേധിച്ചത്. പിന്നീട് പ്രതിഷേധത്തിൻ്റെ സ്വഭാവം മാറുകയും ബിജെപി കൗൺസിലറുമായി പ്രതിപക്ഷം കയ്യാങ്കളിയിലെത്തുകയും ചെയ്യുകയായിരുന്നു.


ALSO READവിമത പ്രവർത്തനം അവസാനിപ്പിക്കുന്നു; സിപിഐയിൽ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കെ.ഇ. ഇസ്മയിലിൻ്റെ മകൻ കെ.ഇ. ബൈജു


ഹെഡ്ഗേവാറിൻ്റെ പേരിടാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറില്ലെന്ന് നഗരസഭാ അധ്യക്ഷ അറിയിച്ചതോടെയാണ് പ്രതിപക്ഷ കൗൺസിലർമാർ ഏറ്റുമുട്ടാൻ തുടങ്ങിയത്. പേരിടാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും പേരിട്ടത് മാറ്റാനല്ലെന്ന് ബിജെപിയും തിരിച്ചടിച്ചതോടെ പ്രശ്നം കൂടുതൽ വഷളാവുകയായിരുന്നു. സിപിഐഎം കൗൺസിലർ സലീന, കോൺഗ്രസ് കൗൺസിലർ മൻസൂർ എന്നിവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. ഹെഡ്ഗേവാറിൻ്റെ പേരിടാനുള്ള തീരുമാനത്തെ നിയമപരമായി നേരിടുമെന്നും, പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷം അറിയിച്ചു. 


NATIONAL
ജയ്‌സാൽമീറിൽ ബിഎസ്എഫ് ക്യാമ്പിന് നേരെ ഡ്രോൺ ആക്രമണം; പാക് ഡ്രോൺ വെടിവച്ച് വീഴ്ത്തി ഇന്ത്യൻ സൈന്യം
Also Read
user
Share This

Popular

KERALA
TAMIL MOVIE
ഇന്ത്യ-പാക് സംഘർഷം: അതിർത്തി സംസ്ഥാനങ്ങളിലെ മലയാളികൾക്ക് സഹായം; കൺട്രോൾ റൂം തുറന്ന് കേരളം