കഴുത്തിൽ പരിക്കേറ്റ പാപ്പാനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
മലപ്പുറം കാളികാവിൽ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു. മുത്തങ്ങയിൽ നിന്ന് എത്തിച്ച കുഞ്ചുവെന്ന കുങ്കിയാനയാണ്, പാപ്പാനായ അഭയ് കൃഷ്ണ (ചന്തു)യെ എടുത്തെറിഞ്ഞത്. കഴുത്തിൽ പരിക്കേറ്റ പാപ്പാനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ രണ്ട് ആനകളെയാണ് ദൗത്യത്തിനായി കൊണ്ടുവന്നത്. കടുവയെ പിടികൂടാനുള്ള ദൗത്യം പുരോഗമിക്കുകയാണ്. പ്രദേശത്ത് കഴിഞ്ഞദിവസം പ്രദേശത്ത് 50ഓളം ക്യാമറകൾ സ്ഥാപിച്ചിരുന്നു. വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുൺ സഖറിയ ഉൾപ്പെടെയുള്ള വിദഗ്ധ സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.