കലഞ്ഞൂർ സ്വദേശി അനൂപിന്(34) നേരെയാണ് ആക്രമണമുണ്ടായത്
പത്തനംതിട്ടയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന് നേരെ ആസിഡ് ആക്രമണം. കലഞ്ഞൂർ സ്വദേശി അനൂപിന്(34) നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി കലഞ്ഞൂരിൽ വെച്ചാണ് സംഭവം. പരിക്കേറ്റ അനൂപ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ALSO READ: കോഴിക്കോട് രണ്ടിടങ്ങളിൽ തെരുവുനായ ആക്രമണം; കുട്ടികൾക്ക് പരിക്ക്
ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. അനൂപ് കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ആക്രമണം. മരത്തിന് പിറകില്‍ ഒളിച്ചിരുന്ന അക്രമി അനൂപിന് നേരെ ആസിഡ് ഒഴിച്ചതെന്നാണ് പരാതി. സംഭവത്തിൽ കൂടൽ പൊലീസ് അന്വേഷണം തുടങ്ങി.