പഞ്ചാബിലെ അമൃത്സറിലും ഹോഷിയാര്‍പൂരിലും ഭാഗിക ബ്ലാക്ക്ഔട്ട്. അതിര്‍ത്തി കടന്ന് വീണ്ടും ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടുവെന്ന റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചത്. ജമ്മു കശ്മീരിലെ സാംബയില്‍ ഡ്രോണ്‍ കണ്ടുവെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകള്‍ തകര്‍ത്തു.
മുന്‍കരുതലിന്റെ ഭാഗമായാണ് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചതെന്ന് ജലന്ധര്‍ ഡപ്യൂട്ടി കമ്മീഷണര്‍ ഹിമാന്‍ഷു അഗര്‍വാള്‍ അറിയിച്ചു. ജലന്ധറിലെ ചില ഭാഗങ്ങളിലും ബ്ലാക്ക്ഔട്ട് ഉണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സമ്പൂര്‍ണ ബ്ലാക്ക്ഔട്ട് ഇല്ലെന്നും ജലന്ധര്‍ ഡപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
സാംബ സെക്ടറിലാണ് ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത്. എണ്ണത്തില്‍ വളരെ കുറവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആര്‍മി അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയുടേയും പാകിസ്ഥാന്റേയും ഡിജിഎംഒമാര്‍ തമ്മില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ചര്‍ച്ച നടന്നിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത്.