fbwpx
ജയിലര്‍ -2 വില്‍ മോഹന്‍ലാല്‍ തുടരും? 'ഹൃദയപൂര്‍വ്വം' സെറ്റില്‍ നെല്‍സണ്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 07 May, 2025 06:48 PM

'ജയിലര്‍-2' വില്‍ ശിവ രാജ്കുമാര്‍ തന്റെ വേഷം സ്ഥിരീകരിച്ചപ്പോള്‍ മുതല്‍ മോഹന്‍ലാലിന്റെ മാത്യൂവിന്റെ അനൗണ്‍സ്‌മെന്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍

TAMIL MOVIE


നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം 'ജയിലര്‍'  സൂപ്പര്‍സ്റ്റാറിന്റെ സാന്നിധ്യത്തിനപ്പുറം മള്‍ട്ടി സ്റ്റാര്‍ കാസ്റ്റിങ്ങുകൊണ്ടു കൂടിയാണ് ശ്രദ്ധേയമായത്. മോഹന്‍ലാല്‍, കന്നഡ സ്റ്റാര്‍ ശിവ് രാജ്കുമാര്‍, ജാക്കി ഷെരോഫ് എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ കളക്ഷന്‍ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതു മുതല്‍ ആദ്യ ഭാഗത്തിലുണ്ടായിരുന്ന സൂപ്പര്‍ താരനിരയെ വീണ്ടും നെല്‍സണ്‍ അവതരിപ്പിക്കുമോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. പ്രത്യേകിച്ച് ചിത്രത്തില്‍ മാസ് കഥാപാത്രമായി എത്തിയ മോഹന്‍ലാല്‍. മോഹന്‍ലാല്‍ സിനിമയുടെ സെറ്റില്‍ നെല്‍സണ്‍ എത്തിയതോടെ ആരാധകരുടെ പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്.

സത്യന്‍ അന്തിക്കാട് സിനിമ 'ഹൃദയപൂര്‍വ്വം' സെറ്റിലാണ് നെല്‍സണ്‍ എത്തിയത്. ഇതോടെ 'ജയിലര്‍ 2'ല്‍ രജനിക്കൊപ്പം മോഹന്‍ലാലും ഉണ്ടാകും എന്നായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. മുന്‍പ് 'എമ്പുരാന്‍' പ്രമോഷനിടെ ജയിലറുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ നടത്തിയ പ്രസ്താവനയോട് ചേര്‍ത്താണ് ഈ കൂടിക്കാഴ്ചയെ ആരാധകര്‍ കാണുന്നത്. "ജയിലര്‍ 2 ഷൂട്ടിംഗ് തുടങ്ങിയിട്ടുണ്ട്. എന്നെ വിളിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ പോയി അഭിനയിക്കും. കൂടുതലൊന്നും എനിക്കറിയില്ല", എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.



ALSO READ : Operation Sindoor | യഥാര്‍ഥ ഹീറോകള്‍ക്ക് നന്ദിയെന്ന് മമ്മൂട്ടി; കവര്‍ ചിത്രം മാറ്റി മോഹന്‍ലാല്‍




'ജയിലര്‍-2' വില്‍ ശിവ രാജ്കുമാര്‍ തന്റെ വേഷം സ്ഥിരീകരിച്ചപ്പോള്‍ മുതല്‍ മോഹന്‍ലാലിന്റെ മാത്യൂവിന്റെ അനൗണ്‍സ്‌മെന്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നെല്‍സണും മോഹന്‍ലാലും മാത്യുവിന്റെ തിരിച്ചുവരവിനെപ്പറ്റി ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട് . ഇതു സംബന്ധിച്ച് ഉടന്‍ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


'ജയിലറില്‍ രജനികാന്ത് അവതരിപ്പിച്ച ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ സുഹൃത്തായ ഗ്യാങ്സ്റ്റര്‍ മാത്യു എന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തെ വലിയ കയ്യടികളോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ചിത്രത്തിന്റെ ഹൈലൈറ്റ് തന്നെയായിരുന്നു മാത്യൂ എന്ന കഥാപാത്രം. ശിവ രാജ്കുമാറിനു പുറമേ, തെലുങ്ക് നടന്‍ നന്ദമുരി ബാലകൃഷ്ണയും 'ജയിലര്‍' രണ്ടാം ഭാഗത്തിലുണ്ടാകും. സിനിമയില്‍ ഒരു നിര്‍ണായക വേഷം അവതരിപ്പിക്കാനായി ഫഹദ് ഫാസിലുമായി അണിയറ പ്രവര്‍ത്തകര്‍ ചര്‍ച്ചകള്‍ നടത്തിയെന്നും വാര്‍ത്തകളുണ്ട്.


സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് സിനിമയുടെ നിര്‍മാണം. ജനുവരി 14 നാണ് നിര്‍മാതാക്കള്‍ ജയിലര്‍ രണ്ടാം ഭാഗത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തുവിട്ടത്. സിനിമയുടെ ചിത്രീകരണം കേരളത്തിലും കോയമ്പത്തൂരിലുമായി പുരോഗമിക്കുകയാണ്.

KERALA
കോഴിക്കോട് CWRDM ന് ദേശീയ അംഗീകാരം; നദീതട പദ്ധതികളുടെ പരിസ്ഥിതി ആഘാത നിര്‍ണയം നടത്താൻ അനുമതി
Also Read
user
Share This

Popular

WORLD
KERALA
WORLD
പാകിസ്ഥാന് വീണ്ടും തിരിച്ചടി; ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു