fbwpx
കോഴിക്കോട് CWRDM ന് ദേശീയ അംഗീകാരം; നദീതട പദ്ധതികളുടെ പരിസ്ഥിതി ആഘാത നിര്‍ണയം നടത്താൻ അനുമതി
logo

ന്യൂസ് ഡെസ്ക്

Last Updated : 08 May, 2025 08:52 AM

ദേശീയ അംഗീകാരം ലഭിച്ചതോടെ സംസ്ഥാനത്തേത് ഉള്‍പ്പടെയുള്ള വിവിധ ജലവൈദ്യുത, ജലസേചന പദ്ധതികളുടെ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ പെരിങ്ങളം CWRDMന് കഴിയും

KERALA


കേരള ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെ ഗവേഷണ സ്ഥാപനത്തിന് ദേശീയ അംഗീകാരം. നദീതട പദ്ധതികളുടെ പരിസ്ഥിതി ആഘാത നിര്‍ണയത്തിനുള്ള അംഗീകാരമാണ് ലഭിച്ചത്. ദക്ഷിണേന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഈ അംഗീകാരം ലഭിക്കുന്ന ഏക ഏജന്‍സികൂടിയാണ് കോഴിക്കോട്ടെ ജലവിഭവ വികസന വിനിയോഗ കേന്ദ്രം..

കോഴിക്കോട് പെരിങ്ങളത്തുള്ള ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന് അര നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. ദേശീയ അംഗീകാരം ലഭിച്ചതോടെ സംസ്ഥാനത്തേത് ഉള്‍പ്പടെയുള്ള വിവിധ ജലവൈദ്യുത , ജലസേചന പദ്ധതികളുടെ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ പെരിങ്ങളം CWRDMന് കഴിയും. മുന്‍പ് കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളാണ് ഇത്തരം പഠനങ്ങള്‍ നടത്തിയിരുന്നത്.


ALSO READ: തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലക്കേസ്: വിധി ഇന്ന്


കേരളത്തിലെ ജലവിഭവ വികസന മേഖലകളിലെ 48 വര്‍ഷത്തെ പരിചയമാണ് സ്ഥാപനത്തെ ദേശീയ അംഗീകാരത്തിലേക്കെത്തിച്ചത്. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ദീര്‍ഘകാലമായ ആവശ്യമാണ് സംസ്ഥാനത്ത് ഇത്തരം പഠനങ്ങള്‍ നടത്താനുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വേണമെന്നത്.

കടലാസ് ഏജന്‍സികള്‍ ആഘാത പഠനങ്ങള്‍ നടത്തുന്നത് തടയണമെന്ന പൊതു പ്രവര്‍ത്തകരുടെ ആവശ്യം കൂടിയാണ് CWRDMന് ദേശീയ അംഗീകാരം ലഭിക്കുന്നതോടെ നടപ്പിലാക്കുക. കേരളത്തിലെ നദീജല ഗവേഷണ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാകുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള സ്ഥാപനം എന്ന നിലയില്‍ അഭിമാനകരമാണ് CWRDM-ന്റെ നേട്ടം.

WORLD
ഇന്ത്യക്കെതിരെ ജിഹാദ് പ്രസ്താവനയുമായി അൽ ഖ്വയ്ദ; പാകിസ്ഥാനിൽ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്നും ഭീഷണി
Also Read
user
Share This

Popular

WORLD
NATIONAL
WORLD
Operation Sindoor | ജെയ്ഷെ മുഹമ്മദ് സുപ്രീം കമാന്‍ഡര്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു; കൊടും ഭീകരന്‍, കാണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരന്‍