ഒന്നാം ദിവസം ആർക്കും ഭൂരിപക്ഷം ലഭിക്കാഞ്ഞതിനാലാണ് ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിക്കായുള്ള കാത്തിരിപ്പ് നീളുന്നത്
കത്തോലിക്കാ സഭയുടെ 267-ാമത് മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള നിര്‍ണായക കോണ്‍ക്ലേവിൽ ഇന്ന് പാപ്പയെ തെരഞ്ഞെടുത്തില്ല. വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിലെ ചിമ്മിനിയിൽ നിന്ന് കറുത്ത പുക ഉയർന്നു. ഒന്നാം ദിവസം ആർക്കും ഭൂരിപക്ഷം ലഭിക്കാഞ്ഞതിനാലാണ് ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിക്കായുള്ള കാത്തിരിപ്പ് നീളുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയോടെ കോൺക്ലേവ് പുനരാരംഭിക്കും. ഇന്ന് നാലു റൗണ്ട് വോട്ടെടുപ്പാണ് നടക്കുക.
ഒന്നാം ദിവസം തെരഞ്ഞെടുപ്പ് നടപടി പൂർത്തിയാക്കി പുക ഉയരാൻ ഒരു മണിക്കൂറോളം താമസിച്ചതോടെ വിശ്വാസികൾ ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ സിസ്റ്റേയ്ന് ചാപ്പലിലെ പുക കുഴലിലൂടെ ഉയർന്നത് കറുത്ത പുകയായിരുന്നു. ഇതോടെ വത്തിക്കാൻ ചത്വരത്തിൽ തിങ്ങിനിറഞ്ഞ വിശ്വാസികൾ മടങ്ങി.
ഇന്ന് നാലു റൌണ്ട് വോട്ടെടുപ്പ് നടക്കും. ഇന്നും ആർക്കും ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കിൽ കോൺക്ലേവ് മൂന്നാം ദിവസത്തിലേക്ക് നീങ്ങും. അന്നും പുതിയ മാർപാപ്പയെ തെരെഞ്ഞെടുക്കുന്നില്ലെങ്കിൽ കോൺക്ലേവ് ഒരു ദിവസത്തേക്ക് നിർത്തിവെക്കും.