ഒന്നാം പ്രതി മാരായമുട്ടം പെരുങ്കടവിള സ്വദേശി അനിൽ കുമാറിനെയാണ് കോടതി ശിക്ഷിച്ചത്
കൊല്ലപ്പെട്ട ജോസ്, പ്രതി അനിൽ കുമാർ
തിരുവനന്തപുരം മാരായമുട്ടം ജോസ് വധക്കേസിൽ പ്രതിക്ക് 27 വർഷം തടവുശിക്ഷ. ഒന്നാം പ്രതി മാരായമുട്ടം പെരുങ്കടവിള സ്വദേശി അനിൽ കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി ഏഴ് ജഡ്ജ് പ്രസൂൺ മോഹൻ ജീവപര്യന്തം തടവും 11.25 ലക്ഷം രൂപ പിഴയും ശിക്ഷയാണ് വിധിച്ചത്.
ALSO READ: എ.കെ.ജി. സെന്ററിന് സമീപം ഉറങ്ങിക്കിടന്നയാളെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതിക്ക് ജീവപര്യന്തം
2014 മേയിൽ 12നാണ് വടകര ജോസ് എന്നയാളെ മാരായമുട്ടം ബിവറേജ് ഷോപ്പിന് മുന്നിൽ വച്ച് നാലംഗ ഗുണ്ടാസംഘം വെട്ടി കൊലപ്പെടുത്തിയത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നായിരുന്നു കൊലപാതകം.
കേസിലെ ബാക്കി പ്രതികൾ വിചാരണ കാലയളവിൽ വിവിധ ഗുണ്ടാ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.