ഓപ്പറേഷന്‍ സിന്ദൂര്‍, വെടിനിര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പ്രധാനമന്ത്രി ഇന്ന് സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.
ഏപ്രില്‍ 22 ന് പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായാണ് ഇന്ത്യ മെയ് 7 ന് ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യം ആരംഭിച്ചത്. പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇതില്‍ കാണ്ഡഹാര്‍ വിമാന റാഞ്ചല്‍, പുല്‍വാമ ഭീകരാക്രമണത്തിനും പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരെ ഇന്ത്യ വധിച്ചു.
ഭീകര സംഘടനകളായ ലഷ്‌കറെ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ് എന്നിവയുടെ കേന്ദ്രങ്ങള്‍ തകര്‍ക്കുകയും നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടതായും ഇന്ത്യന്‍ സേന സ്ഥിരീകരിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ പാകിസ്ഥാന്‍ സൈന്യം ഇന്ത്യക്കു നേരെ നടത്തിയ ആക്രമങ്ങളെ ഇന്ത്യന്‍ സൈന്യം ചെറുക്കുകയും ചെയ്തു.
ഓപ്പറേഷന്‍ സിന്ദൂര്‍, വെടിനിര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പ്രധാനമന്ത്രി ഇന്ന് സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.