യുവതിയെ ട്രാക്കില്‍ ഇരിക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്
കണ്ണൂര്‍ തലശേരിയില്‍ 32 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾ അറസ്റ്റിൽ. ഒരു മലയാളിയും രണ്ട് ബീഹാറികളുമാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രജിത്ത് മുഴപ്പിലങ്ങാട് സ്വദേശിയാണ്. ആസിഫ്, സാഹബൂല്‍ എന്നിവരാണ് ബീഹാര്‍ സ്വദേശികള്‍. കഴിഞ്ഞ ദിവസം തന്നെ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ ആയിരുന്നു.
റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ വെച്ചാണ് കണ്ണൂര്‍ സ്വദേശിനിയെ ബലാത്സംഗം ചെയ്തത്. ഏപ്രില്‍ 26 നാണ് സംഭവം നടന്നത്. ബലാത്സംഗം നടത്തിയ ശേഷം പ്രതികള്‍ സംഭവ സ്ഥലത്ത് നിന്നും കടന്നു കളയുകയായിരുന്നു.
പിന്നീട് യുവതി ഇവിടെ നിന്നും നടന്ന് റെയില്‍വേ ട്രാക്കിലെത്തി അവിടെ ഇരിക്കുകയായിരുന്നു. വസ്ത്രം കീറിയ നിലയിലായിരുന്നു. യുവതിയെ ട്രാക്കില്‍ ഇരിക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.