ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തന്നെ കനത്ത മഴയും ജമ്മു കശ്മീരിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വിവിധിടങ്ങളിലായി കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ജമ്മു - ശ്രീനഗർ ദേശീയ പാത അടച്ചു.
ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് ഇന്ത്യയിൽ കനത്ത ജാഗ്രത തുടരുകയാണ്. പാകിസ്ഥാൻ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് മുൻകരുതലുകൾ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചു. ശനിയാഴ്ട രാവിലെ വരെയാണ് വിമാനത്താവളങ്ങൾ അടച്ചിടാൻ നിർദേശം.
ജമ്മു, ശ്രീനഗര്‍, ലേ, അമൃത്സര്‍, ധര്‍മശാല, ജോധ്പൂര്‍, ഭുജ്, ജാംനഗര്‍, ചണ്ഡിഗഡ്, രാജ്‌കോട്ട് എന്നിവയുള്‍പ്പെടെയുള്ള വിമാനത്താവളങ്ങളാണ് അടച്ചത്. 400 ൽ അധികം വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.ഉത്തരേന്ത്യയില്‍നിന്നും ഉത്തരേന്ത്യയിലേക്കുമുള്ള നിരവധി വിമാന സര്‍വീസുകളും റദാക്കിയവയിൽ പെടുന്നു.
ജാംനഗര്‍, ചണ്ഡിഗഡ്, ഡല്‍ഹി, ഭുജ്, രാജ്‌കോട്ട് വിമാനത്താവളങ്ങളില്‍നിന്നുള്ള സര്‍വീസുകളും റദ്ദാക്കി.മെയ് 10 വരെ ശ്രീനഗര്‍, ലേ, ജമ്മു, അമൃത്സര്‍, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡിഗഡ്, രാജ്‌കോട്ട് വിമാനത്താവളങ്ങളില്‍നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. അതിനിടെ ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു.
ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തന്നെ കനത്ത മഴയും ജമ്മു കശ്മീരിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വിവിധിടങ്ങളിലായി കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ജമ്മു - ശ്രീനഗർ ദേശീയ പാത അടച്ചു.
ജലനിരപ്പ് ഉയർന്നതോടെ ജമ്മുകശ്മീരിലെ ബാഗ്ലിഹാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറന്നു. ചെനാബ് നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. നദിക്ക് സമീപമുള്ള ജനവാസമേഖലയിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.