ചാരവൃത്തി നടത്തിയതിന് പിന്നാലെ അതിനുള്ള പ്രതിഫലം ഓൺലൈനായാണ് കൈപ്പറ്റിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ രണ്ട് പേർ അറസ്റ്റിൽ. പാകിസ്ഥാന് വേണ്ടി വിവരങ്ങൾ ചോർത്തി നൽകിയതിന് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു. ഇവരിൽ ഒരാൾക്ക് ഇന്ത്യയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനുമായി നേരിട്ട് ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞതായും റിപ്പോർട്ടുണ്ട്. ചാരവൃത്തി നടത്തിയതിന് പിന്നാലെ അതിനുള്ള പ്രതിഫലം ഓൺലൈനായാണ് കൈപ്പറ്റിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മലേർകോട്‌ല നിവാസികളായ ഗുസാല,യമീൻ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് പറഞ്ഞതായി എൺഡിടിവി റിപ്പോർട്ട് ചെയ്തു. അവരിൽ നിന്നും മൊബൈൽ ഫോണുകൾ കണ്ടെടുത്തതായും റിപ്പോർട്ടുണ്ട്. കാര്യങ്ങൾ എത്തിച്ച് കൊടുക്കുന്നവരുമായി ഇവർ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും, അവരുടെ നിർദേശപ്രകാരം പ്രാദേശിക തലത്തിലുള്ള പ്രവർത്തകർക്ക് ഫണ്ട് എത്തിക്കുന്നതിൽ പങ്കാളികളായിരുന്നുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ALSO READ: Operation Sindoor | നൂറിലധികം ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടവരില്‍ ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയവരും
ചാരപ്രവൃത്തി തകർക്കുന്നതിന് ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ പ്രവർത്തനത്തിലൂടെ അടയാളപ്പെടുത്തുന്നതെന്നും, ദേശീയ സുരക്ഷയോടുള്ള ഞങ്ങളുടെ പ്രതിബന്ധത ശക്തിപ്പടുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചതായി ദ ഹിന്ദു റിപ്പാർട്ട് ചെയ്തു.
അമൃത്സറിലെ ആർമി കന്റോൺമെന്റ് ഏരിയകളുടെയും വ്യോമതാവളങ്ങളുടെയും ഫോട്ടോകളും വിശദാംശങ്ങളും പാകിസ്ഥാനിലെ ഏജൻ്റുമാർക്ക് പങ്കിട്ടുവെന്നാരോപിച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് മറ്റ് രണ്ട് പേരെ അറസ്റ്റ് ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് പഞ്ചാബിൽ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.