ബഹദൂര്‍ എന്ന ഒരു പേര് കേട്ടാല്‍ മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമാകും മനസിലേക്ക് ഓടിയെത്തുക. അനശ്വരരായ ഒട്ടേറെ താരങ്ങള്‍ക്കൊപ്പം അഭ്രപാളികളില്‍ ചിരി പടര്‍ത്തുകയും ജനമനസുകളില്‍ ഇടം നേടുകയും ചെയ്ത മലയാളികളുടെ ബഹദൂറിക്ക.
മലയാള സിനിമയില്‍ ചിരി പടര്‍ത്തി ജനമസുകളില്‍ ഇടം നേടിയ അനശ്വര നടന്‍ ബഹദൂറിന്റെ 25-ാം അനുസ്മരണ ദിനമാണ് ഇന്ന്. സ്വതസിദ്ധമായ ശൈലിയിലൂടെ മലയാള സിനിമയിലും നാടകത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച ബഹദൂറിന് ലഭിക്കുന്ന വേറിട്ട ആദരവാണ് അക്ഷരങ്ങള്‍ കൊണ്ടൊരു സ്മാരകം. മലയാളം ഫോണ്ടുകള്‍ക്ക് രൂപം നല്‍കി ശ്രദ്ധേയനായ കെ.എച്ച് ഹുസൈനാണ് ബഹദൂര്‍ എന്ന പേരില്‍ പ്രിയ താരത്തിനായി അക്ഷര സ്മാരകം തീര്‍ത്തിരിക്കുന്നത്.
തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശി കൊച്ചുമൊയ്തീന്‍ കുഞ്ഞാലി എന്ന് പറഞ്ഞാല്‍ ഒറു പക്ഷെ അധികമാര്‍ക്കും അറിയാന്‍ ഇടയില്ല. പക്ഷെ ബഹദൂര്‍ എന്ന ഒരു പേര് കേട്ടാല്‍ മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമാകും മനസിലേക്ക് ഓടിയെത്തുക. അനശ്വരരായ ഒട്ടേറെ താരങ്ങള്‍ക്കൊപ്പം അഭ്രപാളികളില്‍ ചിരി പടര്‍ത്തുകയും ജനമനസുകളില്‍ ഇടം നേടുകയും ചെയ്ത മലയാളികളുടെ ബഹദൂറിക്ക.
ALSO READ: വേടന്‍ എഫക്ട്; യൂട്യൂബില്‍ ട്രെൻ്റിങ്ങായി നരിവേട്ട പ്രൊമോ സോങ്
മലയാള സിനിമക്കും നാടകത്തിനും ഒട്ടേറെ സംഭാവനകള്‍ ചെയ്ത താരത്തിന് അര്‍ഹമായ പരിഗണനയും സ്മാരകവും ഇനിയും ഉണ്ടായിട്ടില്ല. ഇക്കാര്യം തിരച്ചറിഞ്ഞാണ് അദ്ദേഹത്തിനായി കെ .എച്ച് ഹുസൈന്‍ അക്ഷരങ്ങള്‍ കൊണ്ട് വേറിട്ട ഒരു സ്മാരം നിര്‍മ്മിക്കാന്‍ തയ്യാറായത്. ജന്മനാടായ കൊടുങ്ങല്ലൂര്‍ ഏറിയാട് 1978ല്‍ നാട്ടുകാര്‍ ചേര്‍ന്ന് അദ്ദേഹത്തിന് ഒരു സ്വീകരണം നല്‍കിയിരുന്നു. സ്വീകരണ പരിപാടിക്കായി തയ്യാറാക്കിയ സ്മരണികയ്ക്കായി ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ് കവര്‍ പേജ് ഡിസൈന്‍ ചെയ്തത്. അന്ന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഉപയോഗിച്ച അക്ഷരങ്ങളുടെ മാതൃകയാക്കിയാണ് ഹുസൈന്‍ ബഹദ്ദൂര്‍ ഫോണ്ട് തയ്യാറാക്കിയിരിക്കുന്നത്.
കംമ്പ്യൂട്ടര്‍ ഭാഷക്കായി ഉപയോഗിച്ച് വരുന്ന മലയാളം ലിപി, ടെക്സ്റ്റ് എഡിറ്റര്‍ തുടങ്ങിയ ഫോണ്ടുകള്‍ നിര്‍മ്മിച്ച് ശ്രദ്ധേയനായ ഹുസൈന്‍ ഇത്തരം ഒരു അവസരം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും പറയുന്നു. മലയാളിയും മാധ്യമപ്രവര്‍ത്തകനുമായ ചിത്രജകുമാറിന്റെ നേതൃത്വത്തില്‍ 1999ല്‍ രൂപീകരിച്ച 'രചന അക്ഷരവേദി'യാണ് ബഹദൂര്‍ ഉള്‍പ്പടെയുള്ള സ്വതന്ത്ര ഫോണ്ടുകളുടെ അണിയറക്കാര്‍. രാജ്യത്തെ പ്രശസ്ത ഡിജിറ്റല്‍ ആര്‍ക്കൈവായ 'സായാഹ്നയുടെ ഡയറക്ടര്‍ സി.വി. രാധാകൃഷണന്റെ നേതൃത്വത്തില്‍ 'രചന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൈപോഗ്രഫി' ആണ് ഇത്തരം ഫോണ്ടുകള്‍ ഡിസൈന്‍ ചെയ്ത് സംരക്ഷിക്കുന്നത്. കൊടുങ്ങല്ലൂര്‍ ബഹദൂര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ ബഹദൂര്‍ ഫോണ്ടിന്റെ പ്രകാശനം നടക്കും.