fbwpx
'സിത്താരെ സമീൻ പ‍‍ർ' കോമഡി സിനിമ, ചിത്രത്തിലെ കഥാപാത്രം പൊളിറ്റിക്കലി ഇൻകറക്ട്: ആമിർ ഖാൻ
logo

ന്യൂസ് ഡെസ്ക്

Posted : 20 Apr, 2025 09:09 PM

സിത്താരെ സമീൻ പറിലെ ബാസ്കറ്റ് ബോൾ കോച്ചായെത്തുന്ന ഗുൽഷൻ എന്ന തൻ്റെ കഥാപാത്രം പൊളിറ്റിക്കലി ഇൻകറക്ടാണ്. ഒട്ടും സെൻസിറ്റീവല്ലാത്ത, പരുക്കൻ സ്വഭാവമുള്ള, എല്ലാവരെയും അപമാനിക്കുന്ന കഥാപാത്രമാണ്

BOLLYWOOD MOVIE


ബോളിവുഡ് ഒന്നടങ്കം കാത്തിരിക്കുന്ന സൂപ്പർതാരം ആമിർ ഖാൻ്റെ അടുത്ത ചിത്രം സിത്താരെ സമീൻ പ‍‍റിനെ കുറിച്ച് പുതിയ അപ്ഡേറ്റ്. സിത്താരെ സമീൻ പ‍‍ർ 2007ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം താരെ സമീൻ പറിൻ്റെ സീക്വൽ ആണെന്നും ചിത്രത്തിലെ തൻ്റെ കഥാപാത്രം പൊളിറ്റിക്കലി ഇൻകറക്ട് ആണെന്നും ആമിർ ഖാൻ തന്നെയാണ് അറിയിച്ചത്. ചൈന ഫാൻ ക്ലബിന് നൽകിയ അഭിമുഖത്തിലാണ് ആമിർ ഖാൻ വിവരം പങ്കുവെച്ചത്.


ALSO READ: "ഇതുപോലുള്ള കുറ്റവാളികളെയാണല്ലോ പിന്തുണയ്ക്കുന്നത്, നിങ്ങൾ ഒരു അവസരവാദിയാണ്"; മാലാ പാർവതിയെ വിമർശിച്ച് നടി രഞ്ജിനി


ഭിന്നശേഷിക്കാരെ കുറിച്ചുള്ള ചിത്രമാണ് സിത്താരെ സമീൻ പർ. സ്നേഹത്തെയും സൗഹൃദത്തെയും ജീവിതത്തെയും കുറിച്ചുള്ള സിനിമയാണത്. താരെ സമീൻ പർ നിങ്ങളെ കരയിപ്പിച്ച സിനിമയാണ്. എന്നാൽ, സിത്താരെ സമീൻ പ‍‍ർ നിങ്ങളെ ചിരിപ്പിക്കും. താരെ സമീൻ പറിൻ്റെ പ്രമേയമാണ്, എന്നാൽ, ഇതൊരു കോമഡി സിനിമയാണെന്നും ആമിർ ഖാൻ അഭിമുഖത്തിൽ പറയുന്നു.

താരെ സമീൻ പറിലെ നികുംബ് എന്ന തൻ്റെ കഥാപാത്രം വളരെ സെൻസിറ്റീവായിരുന്നു. എന്നാൽ, സിത്താരെ സമീൻ പറിലെ ബാസ്കറ്റ് ബോൾ കോച്ചായെത്തുന്ന തൻ്റെ ഗുൽഷൻ എന്ന കഥാപാത്രം പൊളിറ്റിക്കലി ഇൻകറക്ടാണ്. ഒട്ടും സെൻസിറ്റീവല്ലാത്ത, പരുക്കൻ സ്വഭാവമുള്ള, എല്ലാവരെയും അപമാനിക്കുന്ന കഥാപാത്രമാണ്. ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന കഥാപാത്രത്തിൻ്റെ പരിണാമമാണ് ചിത്രത്തിൻ്റെ പ്രമേയമെന്നും ആമിർ ഖാൻ പറയുന്നു. സ്പാനിഷ് ചിത്രം ചാംപ്യൻസിൻ്റെ റീമേക്കാണ് ചിത്രമെന്നും ആമിർ ഖാൻ അറിയിച്ചു.


ALSO READ: കുട്ടികള്‍ക്ക് ആസ്വാദനക്കുറിപ്പ് എഴുതാനായി മാർട്ടിൻ സ്കോസെസിയുടെ 'ദ ബി​ഗ് ഷേവ്'; ചലച്ചിത്ര അക്കാദമിയുടെ ചലച്ചിത്രാസ്വാദന ക്യാംപ് വിവാദത്തിൽ


ആർ എസ് പ്രസന്ന സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആമിർ ഖാനും കിരൺ റാവുവും ചേർന്നാണ്. സിത്താരെ സമീൻ പറിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

Also Read
user
Share This

Popular

KERALA
IPL 2025
"മകൾക്ക് മാനസിക പ്രശ്നങ്ങളില്ല"; മദ്യപാനിയായ ഭർത്താവ് അവളെ നിരന്തരം മർദിച്ചിരുന്നുവെന്ന് സന്ധ്യയുടെ അമ്മ