അംജത്താണ് മയക്കുമരുന്ന് പാക്കറ്റുകൾ ആക്കി ഈ കേസിൽ നേരത്തെ പിടിയിലായ മറ്റു പ്രതികൾക്ക് കൈമാറുന്നത്. ഇതേ കേസിൽ ടാൻസാനിയൻ സ്വദേശികളെയും നൈജീരിയൻ സ്വദേശികളെയും നേരെത്തെ പിടികൂടിയിരുന്നു.
അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ മുഖ്യകണ്ണി പിടിയിൽ. മംഗലാപുരം സ്വദേശി ഇമ്രാൻ എന്ന് വിളിക്കുന്ന അംജത്ത് ഇത്യാസാണ് ആണ് പിടിയിലായത്. കോഴിക്കോട് കുന്നമംഗലം പൊലീസാണ് കർണാടകയിൽ നിന്ന് പ്രതിയെ പിടികൂടിയത്. ഇയാളെ നാളെ പുലർച്ചയോടെ കോഴിക്കോട് എത്തിക്കും. തുടർന്ന് വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും. നിലവിൽ ഇയാൾക്ക് വിവിധ സംസ്ഥാനങ്ങളിലായി നിരവധി കേസുകൾ ഉണ്ട്.
നേരത്തെ കാരന്തൂരിൽ എംഡി എം എ പിടികൂടിയ കേസിന്റെ അന്വേഷണത്തിലാണ് മുഖ്യപ്രതിയായ അംജത്ത് ഇത്യാസിലേക്ക് പൊലീസ് എത്തിയത്. അംജത്താണ് മയക്കുമരുന്ന് പാക്കറ്റുകൾ ആക്കി ഈ കേസിൽ നേരത്തെ പിടിയിലായ മറ്റു പ്രതികൾക്ക് കൈമാറുന്നത്. ഇതേ കേസിൽ ടാൻസാനിയൻ സ്വദേശികളെയും നൈജീരിയൻ സ്വദേശികളെയും നേരെത്തെ പിടികൂടിയിരുന്നു.