fbwpx
PSLV C 61| മൂന്നാം ഘട്ടത്തില്‍ അപ്രതീക്ഷിത പ്രശ്‌നങ്ങള്‍; പരിശോധിച്ച് തിരിച്ചു വരുമെന്ന് ISRO ചെയര്‍മാന്‍
logo

ന്യൂസ് ഡെസ്ക്

Posted : 18 May, 2025 08:06 AM

ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 101-ാമത്തെ വിക്ഷേപണം ലക്ഷ്യമിട്ടാണ് PSLV C61 EOS-09 ദൗത്യം ആരംഭിച്ചത്

NATIONAL


മൂന്നാംഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്‌നങ്ങളെ തുടര്‍ന്ന് PSLV C 61 ദൗത്യം പരാജയപ്പെട്ടു. ദൗത്യത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയകരമായിരുന്നുവെന്നും മൂന്നാം ഘട്ടത്തിലുണ്ടായ ചില അസാധാരണത്വങ്ങളാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍ അറിയിച്ചു.

ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 101-ാമത്തെ വിക്ഷേപണം ലക്ഷ്യമിട്ടാണ് PSLV C61 EOS-09 ദൗത്യം ആരംഭിച്ചത്. നാല് ഘട്ടങ്ങളുള്ള ദൗത്യത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ സാധാരണഗതിയിലായിരുന്നു. മൂന്നാം ഘട്ടത്തില്‍ മോട്ടര്‍ പ്രവര്‍ത്തിച്ചെങ്കിലും പിന്നീടുണ്ടായ അപ്രതീക്ഷിത പ്രശ്‌നങ്ങളെ തുടര്‍ന്ന് ദൗത്യം പൂര്‍ത്തിയാക്കാനായില്ല എന്നാണ് വിശദീകരണം.


Also Read: PSLV C 61 പിഎസ്എൽവി വിക്ഷേപണം പരാജയം; സ്ഥിരീകരിച്ച് ISRO ചെയർമാൻ


പ്രശ്‌നങ്ങളെ കുറിച്ച് വിശദമായി പഠിച്ച് തിരിച്ചു വരുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 5.59 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് EOS-09 വുമായി PSLV ഇ 61 കുതിച്ചുയര്‍ന്നത്. വിക്ഷേപിച്ച് 18 മിനുട്ടിനുള്ളില്‍ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കേണ്ടതായിരുന്നു. പിഎസ്എല്‍വി ദൗത്യം പരാജയപ്പെടുന്നത് അത്യപൂര്‍വമായ കാര്യമാണ്.


ഏതു കാലാവസ്ഥയിലും ഭൗമോപരിതലത്തിന്റെ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് EOS-09. ദൗത്യം വിജയകരമായിരുന്നെങ്കില്‍ ദേശസുരക്ഷ, ദുരന്തനിവാരണം, കൃഷി, വനം, നഗരാസൂത്രണം എന്നിവയുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് ഉപഗ്രഹത്തില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സഹായകമാകുമായിരുന്നു.



പിഎസ്എല്‍വിയുടെ 63-ാമത്തെ വിക്ഷേപണദൗത്യം കൂടിയായിരുന്നു ഇത്.

WORLD
കോ പൈലറ്റ് ബോധരഹിതനായി; ലുഫ്താന്‍സ വിമാനം പൈലറ്റില്ലാതെ പറന്നത് പത്ത് മിനുറ്റ് !
Also Read
user
Share This

Popular

KERALA
KERALA
പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുട്ടി മരിച്ചു; കോഴിക്കോട് സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ