നാലുവർഷമായി ഈ പ്രൊജക്ടിനായി പ്രവർത്തിക്കുകയാണെന്ന് സെൻ്റർ ഫോർ സിസ്റ്റംസ് ആൻ്റ് ടെക്നോളജീസ് ഫോർ അഡ്വാൻസ്ഡ് റോബോട്ടിക്സ് ഗ്രൂപ്പ് ഡയറക്ടർ എസ് ഇ തലോൾ പിടിഐയോട് പറഞ്ഞു.
ഇന്ത്യ- പാക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുദ്ധഭീതിയിലാണ് ജനങ്ങൾ. സാധാരണ ജനങ്ങൾക്ക് മാത്രമല്ല പ്രതിരോധം തീർക്കുന്ന സൈനികർക്കും അപകട സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിൽ നിർണായ ഇടപെടലിനൊരുങ്ങുകയാണ് ഡിഫൻസ് റിസർച്ച് ഡെവലപ്മെൻ്റ് ഓർഗനൈസേഷൻ(ഡിആർഡിഒ). സൈനികരുടെ അപകട സാധ്യത കുറയ്ക്കാൻ മനുഷ്യറോബോട്ടുകളെ തയ്യാറാക്കുകയാണ് ഡിആർഡിഒയിലെ ശാസ്ത്രജ്ഞർ.
സംഘർഷ മേഖലകളിൽ സൈനിക നടപടികളുടെ മുൻ നിരയിൽ ഈ റോബോട്ടുകളെ നിർത്താനാകുമെന്ന് ഡിആർഡിഒ അധികൃതർ വ്യക്തമാക്കി. ഡിആർഡിഒ യ്ക്ക് കീഴിലുള്ള റിസർച്ച് ആൻ്റ് ഡെവലപ്മെൻ്റ് എസ്റ്റാബ്ലിഷ്മെൻ്റ് ലാബിലാണ് ഇതുമായി ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കുന്നത്. സ്ഫോടനം പോലെ ഉയർന്ന അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ മനുഷ്യരുടെ ഉത്തരവുകൾക്കനുസരിച്ച് പ്രവർത്തിക്കാവുന്ന യന്ത്രസംവിധാനമാണ് വികസിപ്പിക്കുന്നത്.
നാലുവർഷമായി ഈ പ്രൊജക്ടിനായി പ്രവർത്തിക്കുകയാണെന്ന് സെൻ്റർ ഫോർ സിസ്റ്റംസ് ആൻ്റ് ടെക്നോളജീസ് ഫോർ അഡ്വാൻസ്ഡ് റോബോട്ടിക്സ് ഗ്രൂപ്പ് ഡയറക്ടർ എസ് ഇ തലോൾ പിടിഐയോട് പറഞ്ഞു. റോബോട്ടിൻ്റെ ഭാഗങ്ങൾക്കായി പ്രത്യേക പ്രോട്ടോ ടൈപ്പുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആന്തരിക പ്രവർത്തനങ്ങളുടെ പരീക്ഷണവും വിജയകരമായിരുന്നു. കാടുകൾ പോലെ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലും ഹ്യൂമനോയിഡുകൾക്ക് പ്രവർത്തിക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
AlsoRead; അതിവേഗം തിരിച്ചടി; പാക് വ്യോമതാവളങ്ങളും ആയുധപ്പുരകളും ആക്രമിച്ചതായി സേന; റഡാർ സൈറ്റുകളും നശിപ്പിച്ചു
നിയന്ത്രിക്കുന്ന ആളിൻ്റെ നിർദേശങ്ങൾ മനസിലാക്കാനും നടപ്പിലാക്കാനുമുള്ള റോബോട്ടിൻ്റെ കഴിവ് മെച്ചപ്പെടുത്തുന്നതിനുള്ള പരീക്ഷണങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്. മനുഷ്യപേശികളെപ്പോലെ ചലിക്കുന്ന ആക്യുവേറ്ററുകൾ,ചുറ്റുപാടുകളിൽ നിന്നും തത്സമയം ഡാറ്റ ശേഖരിക്കുന്ന സെൻസറുകൾ,ലഭ്യമായ വിവരങ്ങൾക്കനുസരിച്ച് പ്രവർത്തനങ്ങളെ ക്രമീകരിക്കുന്ന കൺട്രോളിങ് സിസ്റ്റം. എന്നീ മൂന്ന് ഘടങ്ങളെ ആശ്രയിച്ചാണ് ഹ്യൂമനോയിഡിൻ്റെ പ്രവർത്തനം.
സ്വതന്ത്രമായി പ്രവർത്തിക്കാൻ ഭാരം കുറഞ്ഞ കൈകളാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഇത് അപകട സാധ്യതയുള്ള സാഹചര്യങ്ങളിൽ ഗുണം ചെയ്യും. മൈനുകൾ, സ്ഫോടക വസ്തുക്കൾ, ദ്രാവകങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിൽ ഇവ ഫലപ്രദമായി പ്രവർത്തിക്കും. ഹ്യൂമനോയിഡുകളുടെ സിസ്റ്റം രാത്രിയോ പകലോ എന്നില്ലാതെ പ്രവർത്തന സജ്ജമാണ്. മികച്ച സെൻസറുകൾ, ഡാറ്റാ ഫ്യൂഷൻ , തന്ത്രപരമായ സെൻസിംഗ്,ഓഡിയോ വിഷ്വൽ പെർസെപ്ഷൻ എന്നിവ റോബോട്ടുകളുടെ പ്രവർത്തനങ്ങളിൽ സംയോജിപ്പിക്കാനാകും.
വെല്ലുവിളികൾ നിറഞ്ഞ, അപകട സാധ്യതകൾ കൂടുതലുള്ള പരിസ്ഥിതികളിൽ സ്വയം നിർദേശങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കും. തത്സമയ മാപ്പ് ജനറേഷൻ,ഓട്ടോണമസ് നാവിഗേഷൻ,പാത്ത് പ്ലാനിംഗ് എന്നിവ ഹ്യൂമനോയിഡുകളുടെ സവിശേഷതയാണ്.