ബെംഗളൂരിൽ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 1,91,48,000 രൂപയുമായി രണ്ട് പേർ പൊലീസ് പിടിയിലായി
മലപ്പുറം കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട. ബെംഗളൂരിൽ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 1,91,48,000 രൂപയുമായി രണ്ട് പേർ പൊലീസ് പിടിയിലായി. മലപ്പുറം രാമപുറം സ്വദേശി പൂളക്കൽ തസ്ലിം ആരിഫ്, മുണ്ടുപറമ്പ് വടക്കൻ മുഹമ്മദ് ഹനീഫ എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്.
കാറിൻ്റെ സീറ്റിനോട് ചേർന്ന് മൂന്ന് രഹസ്യ അറകളിലാണ് കുഴൽപ്പണം ഒളിപ്പിച്ചിരുന്നത്.