fbwpx
വേടനെതിരായ പുലിപ്പല്ല് കേസ്: തുടർനടപടികൾ ചർച്ച ചെയ്യാൻ യോഗം ചേരാനൊരുങ്ങി വനംവകുപ്പ്
logo

ന്യൂസ് ഡെസ്ക്

Last Updated : 02 May, 2025 08:01 AM

കേസ് എടുത്തതിനെതിരെ വനം മന്ത്രി തന്നെ രംഗത്ത് എത്തിയ പശ്ചാത്തലത്തിലാണ് യോഗം. അന്വേഷണത്തിന്റെ തുടർ നടപടികൾ യോഗം ചർച്ച ചെയ്യും

KERALA


റാപ്പ‍ർ വേടനെതിരായ പുലിപ്പല്ല് കേസിന്റെ തുടർനടപടികൾ ചർച്ച ചെയ്യാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ യോഗം ചേരും. തിങ്കളാഴ്ചയോടെ യോഗം ചേരാനാണ് സാധ്യത. കേസ് എടുത്തതിനെതിരെ വനം മന്ത്രി തന്നെ രംഗത്ത് എത്തിയ പശ്ചാത്തലത്തിലാണ് യോഗം. അന്വേഷണത്തിന്റെ തുടർ നടപടികൾ യോഗം ചർച്ച ചെയ്യും. പുലിപ്പല്ലിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.


ALSO READ: ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യം, ഇടതുസർക്കാരിൻ്റെ ഭരണനേട്ടം, മോദി സർക്കാരിൻ്റെ വികസന മാതൃക; വിഴിഞ്ഞത്തിൽ ക്രഡിറ്റ് ആർക്ക്?


കഴിഞ്ഞ ദിവസം പൊലീസ്- വനം വകുപ്പുകളുടെ നടപടിയെ വിമർശിച്ച് റാപ്പർ വേടൻ രം​ഗത്തെത്തിയിരുന്നു. സമൂഹത്തിൽ ഇരട്ടനീതി നിലനിൽക്കുന്നു എന്നതിൽ തർക്കമില്ല. നമ്മുടേത് വിവേചനമുള്ള സമൂഹമാണ്. എല്ലാവരും ഇവിടെ ഒരുപോലെ അല്ലെന്നും തൻ്റെ അറസ്റ്റ് കൊണ്ട് ഇക്കാര്യം ബോധ്യപ്പെട്ടെന്നും വേടൻ പ്രതികരിച്ചു. കേസ് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന് നിങ്ങളെ വേദനിപ്പിച്ചെങ്കിൽ എന്നെയും വേദനിപ്പിച്ചു എന്നായിരുന്നു വേടന്റെ മറുപടി.

പുലിപ്പല്ല് കേസിൽ ബുധനാഴ്ചാണ് പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വേടന് ജാമ്യം അനുവദിച്ചത്. തുടരന്വേഷണം നടക്കുന്നത് കൊണ്ട് ജാമ്യം അനുവദിക്കരുതെന്ന വനംവകുപ്പ് ആവശ്യം, പെരുമ്പവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്നായിരുന്നു പെരുമ്പാവൂർ കോടതിയുടെ കണ്ടെത്തൽ. നിലവിലെ തെളിവുകള്‍ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ലെന്നും മാലയിലെ പുലിപ്പല്ല് യഥാർഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കോടതിയുടെ ജാമ്യ ഉത്തരവിൽ പറയുന്നു.


ALSO READ: ഉമ്മൻ ചാണ്ടി വിഴിഞ്ഞം തുറമുഖത്തിൻ്റെ പിതാവ്: എം. വിൻസെൻ്റ്


എന്നാൽ, കേസിൽ കൂടുതൽ പിടിമുറുക്കാനാണ് വനംവകുപ്പിൻ്റെ തീരുമാനം. വേടനെതിരെ കൂടുതൽ തെളിവ് ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് വനംവകുപ്പ് നിർദേശം നൽകി. വേടൻ്റെ മാനേജർ അടക്കമുള്ളവരെ ചോദ്യം ചെയ്യും. ലോക്കറ്റ് നൽകിയതായി വനംവകുപ്പ് പറയുന്ന രഞ്ജിത്ത് കുംബിഡിയെ കണ്ടെത്താനും നീക്കം തുടങ്ങി.

Also Read
user
Share This

Popular

KERALA
TAMIL MOVIE
അതിതീവ്ര മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 6 ജില്ലകളിൽ റെഡ് അലേർട്ട്