fbwpx
വിഴിഞ്ഞം തുറമുഖം: "പദ്ധതി ഉമ്മൻ ചാണ്ടിയുടെ കുഞ്ഞ് ", ചരിത്രം വളച്ചൊടിച്ചെന്ന് കോൺഗ്രസ് നേതാക്കൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 02 May, 2025 02:01 PM

പ്രതിപക്ഷ നേതാവിനെ അവഗണിച്ച സംഭവത്തിൽ പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം തന്നെ വിമർശനവുമായി രംഗത്തെത്തിയിരുന്നു

KERALA


കേരളത്തിൻ്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിഴിഞ്ഞം വികസനത്തിൻ്റെ നവ മാതൃകയെന്ന് കേരളത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി. പദ്ധതി കേരളത്തിനും രാജ്യത്തിനും സാമ്പത്തിക സ്ഥിരത നൽകുമെന്നും പറഞ്ഞു. അതേ സമയം എൽഡിഎഫ് സർക്കാരിൻ്റെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശം.

ഉദ്ഘാടന പരിപാടിയിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിട്ടു നിന്നതും ശ്രദ്ധിക്കപ്പെട്ടു. പ്രതിപക്ഷ നേതാവിന് പരിപാടിയിലേക്ക് ക്ഷണം ഇല്ലാതിരുന്നത് നേരത്തെ തന്നെ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. വാർത്തകളും ചർച്ചകളും ചൂടുപിടിച്ചതോടെ സർക്കാർ വി.ഡി. സതീശന് രണ്ട് ദിവസം മുൻപ് ക്ഷണക്കത്ത് നൽകുന്നത്.


ALSO READ: രാജ്യത്തിൻ്റെ സാമ്പത്തിക പുരോഗതിയുടെ മുഖ്യകേന്ദ്രമായി വിഴിഞ്ഞം മാറും; കേരളത്തെ പുകഴ്ത്തി പ്രധാനമന്ത്രി


പ്രതിപക്ഷ നേതാവിനെ അവഗണിച്ച സംഭവത്തിൽ പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം തന്നെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അതോടൊപ്പം ഉമ്മൻ ചാണ്ടി സർക്കാർ ഏറെ പരിശ്രമിച്ച പദ്ധതി എൽഡിഎഫിൻ്റെ പദ്ധതിയാക്കി മാറ്റിയെന്ന വിമർശനവും നേതാക്കൾ ഉയർത്തിയിരുന്നു. വിഴിഞ്ഞം പദ്ധതി നടപ്പാക്കുമെന്ന ഉമ്മൻ ചാണ്ടിയുടെ പ്രഖ്യാപനത്തിൻ്റെ വീഡിയോ പങ്കുവച്ചാണ് പ്രതിപക്ഷ നേതാവ് വിഴിഞ്ഞെ തുറമുഖത്തിന് ആശംസകൾ നേർന്നത്.

വിഴിഞ്ഞത്തിൽ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. വിഴിഞ്ഞം പദ്ധതിക്ക് തുടക്കമിട്ടത് കെ.കരുണാകരൻ. വിഴിഞ്ഞം വെല്ലുവിളികൾ മറികടന്ന് യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്നത് ഉമ്മൻചാണ്ടി. അതിനെ എൽ.ഡി.എഫിന്റെ കുഞ്ഞാക്കി മാറ്റുന്നത് ശരിയല്ല. വി എസിനും നായനാർക്ക് എല്ലാം ക്രെഡിറ്റും കൊടുത്തു. കെ കരുണാകരൻ, ഉമ്മൻ ചാണ്ടി എന്നിവരെ മാറ്റി നിർത്താൻ കഴിയില്ല. ഉദ്ഘാടന പരിപാടിയിലേക്ക് പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് മനപ്പൂർവമാണ്. ഇത് വില കുറഞ്ഞ നടപടിയായിപ്പോയി. പദ്ധതി യാഥാർത്ഥ്യം ആകുന്നതിൽ സന്തോഷം ഉണ്ടെന്നും പക്ഷെ നാടിൻ്റെ ഉത്സവമാക്കി മാറ്റാൻ സർക്കാരിന് കഴിയുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.


ALSO READ: "അങ്ങനെ നമ്മൾ അതും നേടി"; വിഴിഞ്ഞം തുറമുഖത്തിന്‍റെ 'ക്രെഡിറ്റ്' വിട്ട് നൽകാതെ പിണറായിയുടെ അധ്യക്ഷ പ്രസം​ഗം


കടുത്ത പരിഹാസവുമായാണ് കെ മുരളീധരൻ പ്രതികരിച്ചത്. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിൽ പ്രസംഗിക്കാൻ അവസരം മൂന്ന് പേർക്കെന്നായിരുന്നു മുരളീധരൻ്റെ പരാമർശം. പ്രധാനമന്ത്രിക്ക് താൻ ഇല്ലെങ്കിൽ ഇന്ത്യ ഭൂഖണ്ഡം അപ്രത്യക്ഷമായേനെ എന്നു പ്രസംഗിക്കാം.പിണറായിക്ക് താൻ ഇല്ലെങ്കിൽ പരശുരാമൻ വീണ്ടും മഴുവെറിയേണ്ടി വന്നേനെ എന്ന് പ്രസംഗിക്കാം.എന്നായിരുന്നു പരിഹാസം.രണ്ടുപേർക്കും ഇതിൻറെ ക്രെഡിറ്റ് കിട്ടാൻ പോകുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്. പ്രധാനമന്ത്രിക്ക് പറ്റിയ കൂട്ടാണ് കേരളത്തിലെന്നും മുരളീധരൻ പറഞ്ഞു.

വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടിയുടെ കുഞ്ഞാണെന്നും അതിനെ ഭ്രൂണാവസ്ഥയിൽ ഇല്ലാതാക്കാൻ ശ്രമിച്ചവരാണ് സിപിഐഎമ്മെന്ന് എം എം ഹസൻ പറഞ്ഞു. പരിപാടിയിൽ പ്രതിപക്ഷ നേതാവിനെ അപമാനിച്ചു. അർഹിക്കുന്ന രീതിയിൽ അല്ല ക്ഷണിച്ചത്. ക്ഷണിക്കാൻ സംസ്ഥാന സർക്കാരിന് യോജിപ്പുണ്ടായിരുന്നില്ലെന്നും ഹസൻ ആരോപിച്ചു.

KERALA
പുക ശ്വസിച്ചല്ല രോഗികൾ മരിച്ചത്; വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ
Also Read
user
Share This

Popular

KERALA
KERALA
പുക ശ്വസിച്ചല്ല രോഗികൾ മരിച്ചത്; വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ