ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്
കണ്ണൂരിൽ വീട്ടമ്മയുടെ ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ചെറുപുഴ പടത്തടത്തെ പാമ്പയ്ക്കൽ റോസിലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ കൃഷിയിടത്തിൽ ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. ഹോം നേഴ്സായി ജോലി ചെയ്യുന്ന റോസിലി വീട്ടിൽ തനിച്ചായിരുന്നു താമസം. ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.