fbwpx
ശബരിമല ദർശനത്തിന് രാഷ്ട്രപതി എത്തും; മുന്നൊരുക്കം നടത്താൻ സംസ്ഥാന സര്‍ക്കാരിന് നിർദേശം
logo

ന്യൂസ് ഡെസ്ക്

Last Updated : 13 May, 2025 09:08 AM

ഇന്ത്യ-പാക് യുദ്ധ സാഹചര്യത്തിൽ ആദ്യം തീരുമാനിച്ച സന്ദർശനം മാറ്റിവെച്ചിരുന്നു

KERALA


രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിൽ ദർശനം നടത്തും. ഈ മാസം 19 നാണ് രാഷ്ട്രപതി ശബരിമലയില്‍ ദര്‍ശനം നടത്തുക. ഇന്ത്യ-പാക് യുദ്ധ സാഹചര്യത്തിൽ ആദ്യം തീരുമാനിച്ച സന്ദർശനം മാറ്റിവെച്ചിരുന്നു. രാഷ്ട്രപതി എത്തുമെന്ന സ്ഥിരീകരണം പുറത്തുവിട്ടതോടെ മുന്നൊരുക്കങ്ങൾ നടത്താൻ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നൽകിയിട്ടുണ്ട്.


ALSO READകേരളാ തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ജാഗ്രതാ നിർദേശം


രാഷ്ട്രപതി ഈ മാസം 18ന് ശബരിമലയിൽ ദർശനം നടത്തുമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന് ശബരിമലയിലെ  വെർച്വൽ ക്യൂവിലടക്കം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മരാമത്ത് ജോലികൾ ദ്രുതഗതിയിലാക്കിയിരുന്നു. പിന്നീട് ഇന്ത്യ-പാക് യുദ്ധസാഹചര്യം വന്നപ്പോഴാണ് സന്ദർശനം റദ്ദാക്കിയത്. 

Also Read
user
Share This

Popular

KERALA
KERALA
ചേറ്റൂരിന് പിന്നാലെ കോൺഗ്രസ് നേതാവ് വി.ആർ. കൃഷ്ണൻ എഴുത്തച്ഛനെയും ഏറ്റെടുക്കാൻ ബിജെപി നീക്കം; വിമർശിച്ച് സുധീരൻ